മുത്താമ്പി-ആഴാവില്‍ത്താഴ നടപ്പാതയില്‍ പാകിയ ഇൻ്റർലോക്ക് കട്ടകളെല്ലാം ഇളകിയത് കാരണം കാല്‍നട യാത്ര അസഹ്യമാകുന്നു. നഗരസഭ ഫണ്ട് ഉപയോഗിച്ചാണ് മുത്താമ്പി ആഴാവില്‍താഴ നടപ്പാത ഏതാനും വര്‍ഷം മുമ്പ് ഇൻ്റർലോക്ക് കട്ട പാകിയത്. എന്നാല്‍ നടപ്പാതയിലൂടെ ഇരു ചക്രവാഹനങ്ങല്‍ യഥേഷ്ടം കടന്നു പോകുന്നതോടെ കട്ടകളെല്ലാം ഇളകി തെറിച്ചു. ഇതിനിടയിലാണ് കൊയിലാണ്ടി നഗരസഭ കുടിവെളള പദ്ധതിയുടെ പൈപ്പ് ലൈനിടാന്‍ നടപ്പാത കുഴിച്ചു മറിച്ചത്. ഇതോടെ ബാക്കി കട്ടകളും എടുത്ത് മാറ്റി. ഇപ്പോള്‍ നടപ്പാതയുടെ ഇരുവശങ്ങളിലും ഒരു വരിയില്‍ മാത്രമാണ് കട്ടകളുള്ളത്. കട്ടകള്‍ പൂര്‍ണ്ണമായി എടുത്തു മാറ്റുകയോ, അതല്ലെങ്കില്‍ നേരാംവണ്ണം കട്ടകള്‍ പാകാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആഴാവില്‍ത്താഴയില്‍ നിന്ന് ഒട്ടെറെ പേര്‍ മുത്താമ്പി ടൗണില്‍ എത്തുന്നത് ഈ നടപ്പാത വഴിയാണ്.
Latest from Local News
നന്തി കിഴൂർ റോഡ് അടക്കരുത് സമര പന്തൽ ഉദ്ഘാടനം ചെയ്തു. എൻ.എച്ച് 66 ൻ്റ ഭാഗമായി നന്തി ചെങ്ങോട്ട് കാവ് ബൈപാസ്
കൊയിലാണ്ടി: ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം. നമ്പ്രത്തുകര വെളിയണ്ണൂർ തെരു ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മോഷ്ടിച്ചത്. മൂന്നു ഭണ്ഡാരങ്ങളാണ് കുത്തി തുറന്നത്.
ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് അഡ്വ. കെ.എം. സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് കൈവരിച്ച പ്രധാന നേട്ടങ്ങളും
പേരാമ്പ്ര സംഘർഷത്തില്‍ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ. പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു എന്ന കേസിലാണ് അറസ്റ്റ്.
കൂമുള്ളി പുതുക്കോട്ട് ശാല ദുർഗ്ഗാദേവി ക്ഷേത്രത്തിൽ നവംബർ എട്ടു മുതൽ 15 വരെ ഭാഗവത സപ്താഹാചാര്യൻ സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തിൽ