കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് 33ാം വാർഷിക സമ്മേളനം നാളെ ബുധനാഴ്ച (26/2/2025) ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഇരിങ്ങൽ – കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ (ഹാജി പി. കുഞ്ഞമ്മദ് മാസ്റ്റർ നഗർ ) വെച്ച് നടക്കുകയാണ്. സമ്മേളനം കൊയിലാണ്ടി നിയോജക മണ്ഡലം എം എൽ എ ശ്രീമതി. കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്യുന്നതാണ്. പ്രകടനം പ്രതിനിധി സമ്മേളനം, ആദരിക്കൽ, അവാർഡ് വിതരണം, കൈത്താങ്ങ് പെൻഷൻ വിതരണം, തുടങ്ങിയ പരിപാടികളോടെയാണ് സമ്മേളനം നടത്തുന്നത്. ഇരിങ്ങൽ, പയ്യോളി, തിക്കോടി, തുറയൂർ, കീഴരിയൂർ, മേപ്പയ്യൂർ , കൊഴുക്കല്ലൂർ എന്നീ 7 യൂനിറ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 165 ബ്ലോക്ക് കൗൺസിലർമാർ സമ്മേളനത്തിൽ പ്രതിനിധികളായി പങ്കെടുക്കും.
Latest from Local News
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം വിപണന മേളക്ക് ആരംഭമായി. നഗരസഭയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ വിപണനമേള നഗരസഭ
കോഴിക്കോട്: സാഹസികത ഇഷ്ടപ്പെടുന്നവർക്ക് എന്നും പ്രചോദനമാണ് എവറസ്റ്റ് കൊടുമുടി. ആ സ്വപ്നത്തിന്റെ ആദ്യപടി പതിനേഴാം വയസ്സിൽ കീഴടക്കിയ കോഴിക്കോട് സ്വദേശി എബിൻ
കൊയിലാണ്ടി ബീച്ച് റോഡ് ഹിദായത്തിൽ യു.പി.സയ്യിദ് അബ്ദുറഹ്മാൻ മുനഫർ ( ഇമ്പിച്ചിക്കോയ തങ്ങൾ) അന്തരിച്ചു
കൊയിലാണ്ടി: ബീച്ച് റോഡ് ഹിദായത്തിൽ യു.പി.സയ്യിദ് അബ്ദുറഹ്മാൻ മുനഫർ ( ഇമ്പിച്ചിക്കോയ തങ്ങൾ -85) അന്തരിച്ചു. മക്കൾ: സയ്യിദ് ഹാമിദ് മുനഫർ
കോഴിക്കോട് : ലോകമെമ്പാടുമുള്ള മലയാളികളെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഒരുമിപ്പിക്കുന്ന, ആഗോള സംഘടനയായ വേൾഡ് മലയാളി കൗൺസിൽ കോഴിക്കോട് മെഡിക്കൽ കോളേജ്
കൊയിലാണ്ടി സമൂഹത്തിൽ സുരക്ഷിതത്വവും സമത്വവും ഉറപ്പ് വരുത്തുന്നതിൽ പെൻഷൻ സമൂഹം രംഗത്തിറങ്ങണമെന്ന് കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് വനിതാ കൺവെൻഷൻ ആഹ്വാനം ചെയ്തു.