ഗോസമൃദ്ധി -എന്‍.എല്‍.എം കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം

/

കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും സഹായത്തോട് കൂടിയുള്ള പദ്ധതി.
കന്നുകാലികളുടെ മരണം, ഉല്പാദന ക്ഷമത നഷ്ടപ്പെടല്‍, കര്‍ഷകന്റെ അപകട മരണം, അംഗവൈകല്യം എന്നിവയ്ക്കും പരിരക്ഷ ലഭിക്കും. മൂന്ന് വര്‍ഷത്തേക്കും ഒരു വര്‍ഷത്തേക്കും ഉരുക്കളെ ഇന്‍ഷൂര്‍ ചെയ്യാം. ജനറല്‍ വിഭാഗത്തിലും പട്ടിക ജാതി – വര്‍ഗ വിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍ക്കും പദ്ധതിയില്‍ ഗുണഭോക്താക്കളാകാമെന്ന് അധികൃതര്‍ പറഞ്ഞു.

65000 രൂപ മതിപ്പ് വില വരുന്ന ഉരുവിന് ജനറല്‍ വിഭാഗത്തിന് 1356 രൂപയും പട്ടിക വിഭാഗത്തിന് 774 രൂപയുമാണ് ഗുണഭോക്തൃ വിഹിതം. മൂന്ന് വര്‍ഷ പദ്ധതിയില്‍ ജനറല്‍ വിഭാഗത്തിന് 3319 രൂപയും പട്ടിക വിഭാഗങ്ങള്‍ക്ക് 1892 രൂപയുമാണ് കര്‍ഷക വിഹിതം. ജനറല്‍ വിഭാഗത്തിന് 50ശതമാനവും പട്ടിക വിഭാഗത്തിന് 70 ശതമാനവും സബ്‌സിഡി ലഭിക്കും. പദ്ധതിയുടെ സബ്‌സിഡിയില്‍ 1456 രൂപ സര്‍ക്കാര്‍ വിഹിതവും 100 രൂപ പൊതു മേഖല സ്ഥാപനമായ കേരള ഫീഡ്‌സിന്റെ വിഹിതവുമാണ്. 100 രൂപ പ്രീമിയത്തില്‍ കര്‍ഷകന് അഞ്ച് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.ജില്ലയിലെ 2760 ഉരുക്കള്‍ക്കും അവരുടെ ഉടമസ്ഥര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. പദ്ധതിയില്‍ അംഗമാകാന്‍ താല്പര്യമുള്ള കര്‍ഷകര്‍ അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വെറ്ററിനറി ആശുപത്രികളുമായി ബന്ധപ്പെടണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ഗീത.വി, ജില്ലാ ഇന്‍ഷുറന്‍സ് നോഡല്‍ ഓഫീസര്‍ ഡോ.കെ.എം.മനോജാല്‍ എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

ആർ.ജെ ഡി അത്തോളി പഞ്ചായത്ത് തല മെമ്പർഷിപ്പ് വിതരണം നടത്തി

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Latest from Local News

കുന്നിമഠം പരദേവതാ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം സപ്തംബർ 5 മുതൽ 12 വരെ

ചേമഞ്ചേരി : തുവ്വക്കോട് കുന്നിമഠംപരദേവതാ ക്ഷേത്രത്തിലെ അഞ്ചാമത് ഭാഗവത സപ്താഹ യജ്ഞത്തിന് തിരുവോണനാളിൽ തിരി തെളിയും. സപ്തംബർ 5 മുതൽ 12

ബാലുശ്ശേരി മേഖല ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള വാർഷിക ജനറൽബോഡിയും കുടുംബസംഗമവും നടത്തി

ബാലുശ്ശേരി മേഖല ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള (LSWAK) വാർഷിക ജനറൽബോഡിയും, കുടുംബസംഗമവും നടത്തി. ഉള്ളിയേരി കമ്മ്യൂണിറ്റി

നടുവത്തൂർ ഒറോക്കുന്ന് മലയിൽ ചെണ്ടു മല്ലി പൂത്തുലഞ്ഞു

പോലീസുകാരിലെ കർഷകനായ ഒ.കെ സുരേഷിന്റെ നേതൃത്വത്തിൽ ഒറോക്കുന്ന്മലയിൽ കൃഷി ചെയ്ത ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നടന്നു. പ്രതികൂല കാലാവസ്ഥയോടും വന്യമൃഗങ്ങളോടും

രാഷ്ട്രീയ മഹിള ജനതാദൾ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഏകദിന പ്രസംഗ പരിശീലനം സംഘടിപ്പിച്ചു

രാഷ്ട്രീയ മഹിള ജനതാദൾ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുത്ത മെമ്പർമാർക്കുള്ള പ്രസംഗ പരിശീലന ക്ലാസ് പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ വെച്ച്