നന്മണ്ട: ഗ്രാമപ്പഞ്ചായത്ത് ഏതാനും വാർഡുകളിലെ ഇന്ത്യൻ ഗ്യാസ് ഗുണഭോക്താക്കൾക്ക് ഏജൻസി ഓഫിസ് അത്തോളിയിൽ നിന്നും എളേറ്റിൽ വട്ടോളിയിലേക്ക് മാറ്റിയത് ഇരുട്ടടിയായി. അത്തോളി ഓഫിസിലേക്ക് നന്മണ്ടയിലെ ഗ്യാസ് ഗുണഭോക്താക്കൾക്ക് ചുരുങ്ങിയ ദൂരം സഞ്ചരിച്ചാൽ മതിയായിരുന്നു, ഗുണഭോക്താക്കൾക്ക് ഇപ്പോൾ 10 കി മീറ്ററിലേറെ സഞ്ചരിച്ചാലെ ഏജൻസി ഓഫിസിലെത്താൻ പറ്റുകയുള്ളു. ഇത് ഗുണഭോക്താക്കളെ സംബന്ധിച്ചിടത്തോളം സമയനഷ്ടവും ധനനഷ്ടവുമാണ്. ഗ്യാസ് ഏജൻസി ഓഫിസ് അത്തോളി തന്നെ നിലനിർത്താൻ ആവശ്യമായ ഇടപെടലുകൾ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്ന് ഗുണഭോക്താക്കൾ ആവശ്യപ്പെടുന്നു.
