കൊയിലാണ്ടി: എൻ.കെ. പ്രഭയുടെ കഥാസമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. കവി ഡോ: മോഹനൻ നടുവത്തൂർ ഏറ്റുവാങ്ങി. സൃഷ്ടിപഥം സംസ്ഥാന പ്രസിഡൻ്റ് സുനിൽ കിഴക്കേടത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് മുഖ്യാതിഥിയായിരുന്നു. ഹാരിസ് കുളത്തിങ്കൽ പുസ്തക പരിചയം നിർവ്വഹിച്ചു. എൻ.ഇ.ഹരികുമാർ, എം.എം.ചന്ദ്രൻ, ഷൈനി കൃഷ്ണ, ജെ.ആർ. ജ്യോതി ലക്ഷ്മി, കരുണൻ പുസ്തക ഭവൻ, ശ്രീധരൻ അമ്പാടി എന്നിവർ സംസാരിച്ചു. എൻ കെ. പ്രഭ മറുമൊഴി മൊഴിഞ്ഞു.
