കൊയിലാണ്ടി: സംസ്ഥാന വനിതാ വികസന കോർപറേഷൻ വായ്പാ മേളയുടെ ജില്ലാ തല ഉത്ഘാടനം കാനത്തിൽ ജമീല എം.എൽ.എ നിർവഹിച്ചു. ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് നു കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ മൈക്രോ ഫിനാൻസ് വായ്പ അനുവദിച്ചതിന്റെ വിതരണം എം.എൽ.എ യും വ്യക്തിഗത സ്വയം തൊഴിൽ വായ്പകളുടെ വിതരണം ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിലും നിർവഹിച്ചു . സംസ്ഥാന വനിതാ വികസന കോർപറേഷൻ ചെയർമാൻ റോസക്കുട്ടി ടീച്ചർ അദ്ധ്യക്ഷയായി. സംസ്ഥാന വനിതാ വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ വി.സി. ബിന്ദു, കോർപറേഷൻ മേഖലാ മാനേജർ കെ. ഫൈസൽ മുനീർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വേണ, ബേബി സുന്ദർ രാജ്, ഗീത കാരോൽ ടി.കെ. പ്രനീത എന്നിവർ സംസാരിച്ചു.
29 കുടുംബശ്രീ ഗ്രൂപ്പുകളിലെ 312 അംഗങ്ങൾക്കായി 2,01,50,000/- രൂപ രൂപയും വ്യക്തിഗത തൊഴിൽ വായ്പയായി ഒരു കോടിയിലധികം രൂപയും വായ്പ മേളയിൽ വിതരണം ചെയ്തു. വായ്പാ ഉപയോഗിച്ച് ഹോട്ടൽ, കാറ്ററിംഗ് യൂണിറ്റ്, ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ് ഉൾപ്പടെയുള്ള പദ്ധതികളാണ് കുടുംബശ്രീ ഗ്രൂപ്പുകൾ ആരംഭിക്കുക.
Latest from Uncategorized
കൊയിലാണ്ടി: നടേരി മാതോന മീത്തൽ താമസിക്കും കണിയാണ്ടി രാജീവൻ (63) അന്തരിച്ചു. പരേതരായ കണിയാണ്ടി ചന്തുവിൻ്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: ശോഭ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 09 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗവിഭാഗം ഡോ:റിജു. കെ. പി 10:30
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ കണക്ട്-ടു-വര്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയോ അതില്‍
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ‘യുവ ആപ്ദ മിത്ര’ പദ്ധതിയുടെ ഭാഗമായി എന്‍.സി.സി കേഡറ്റുകള്‍ക്കായി സംഘടിപ്പിക്കുന്ന പ്രത്യേക ദുരന്തനിവാരണ പരിശീലന പരിപാടിക്ക്
അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് സംസ്ഥാനത്തെ സ്കൂള്‍ അധ്യാപകര്‍ക്ക് കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് താത്ക്കാലികമായി മരവിപ്പിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി







