പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ ഞായറാഴ്ച മണക്കുളങ്ങര ക്ഷേത്രം സന്ദർശിക്കും

ആന ഇടഞ്ഞ് മൂന്നുപേർ മരിക്കാനിടയായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ഫെബ്രുവരി 23 ഞായറാഴ്ച പ്രതിപക്ഷം നേതാവ് വി ഡി സതീശൻ സന്ദർശനം നടത്തും.വൈകിട്ട് ആറുമണിക്ക് ക്ഷേത്രം സന്ദർശിച്ച ശേഷം മരിച്ചവരുടെ വീടുകളിൽ എത്തി കുടുംബാംഗങ്ങളെ കാണും.വൈകിട്ട് 4:00 മണിക്ക് വടകരയിൽ എത്തുന്ന പ്രതിപക്ഷ നേതാവ് പയ്യോളിയിലെമഹാത്മാ എജുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനം ചെയ്യും.തുടർന്നാണ് കൊയിലാണ്ടിയിലെത്തുകയെന്ന് ഡിസിസി പ്രസിഡണ്ട് കെ പ്രവീൺകുമാർ അറിയിച്ചു.

Leave a Reply

Your email address will not be published.