സാദിഖ് അലി ശിഹാബ് തങ്ങൾ മണക്കുളങ്ങര ക്ഷേത്രം സന്ദർശിച്ചു

കൊയിലാണ്ടി: ഉത്സവത്തിനിടെ ആനയിടഞ്ഞ് അപകടമുണ്ടായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ മുസ്ലിം ലിഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ സന്ദർശനം നടത്തി. നവീകരിച്ച കുറുവങ്ങാട് മസ്ജിദുൽ മുബാറക് ( സ്രാമ്പി)ൻ്റെ ഉദ്ഘാടനത്തിന് ശേഷം ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ട്രസ്റ്റി ബോർഡ് ഭാരവാഹികൾ സ്വീകരിച്ചു. അപകടത്തെക്കുറിച്ചും ജീവഹാനി സംഭവിച്ചവരെക്കുറിച്ചും ട്രസ്റ്റി ബോർഡ് ചെയർമാൻ എൽ. ജി. ഷെനിറ്റ് വിശദീകരിച്ചു. സന്ദർശനത്തിന് ശേഷം മരണപ്പെട്ട അമ്മുക്കുട്ടി അമ്മ, ലീല എന്നിവരുടെ വീടുകളിലെത്തി ബന്ധുക്കളെ സമാശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്. വി. പി ഇബ്രാഹിം കുട്ടി, എ . അസീസ്, വത്സരാജ് കേളോത്ത്, സി.ഹനീഫ് , അബ്ദുറഹ്മാമാൻ തങ്ങൾ, മുഹമ്മദലി കോടിക്കൽ, എൻ.കെ. സിറാജുദ്ദീൻ, ഷാഫി കൊയിലാണ്ടി തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.

Leave a Reply

Your email address will not be published.