ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് വനിതാശിശു വികസന വകുപ്പ് ആഭിമുഖ്യത്തിൽ അങ്കണവാടി കലോത്സവം ‘കിളിക്കൊഞ്ചൽ-2025’ നടത്തി

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് വനിതാശിശു വികസന വകുപ്പ് ആഭിമുഖ്യത്തിൽ അങ്കണവാടി കലോത്സവം ‘കിളിക്കൊഞ്ചൽ-2025’ പ്രശസ്ത നാടക രചയിതാവും നാടക സംവിധായകനുമായ ശിവദാസ് പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ബേബി സുന്ദർരാജ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ മലയിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ പി. വേണു, ആസൂത്രണസമിതി അംഗം കെ. ഗീതാനന്ദൻ, ഗ്രാമപഞ്ചായത്തംഗം രമേശൻ കിഴക്കയിൽ, ഐ. സി. ഡി. എസ്‌. സൂപ്പർവൈസർ പി. ബിന്ദു എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ മധു കിഴക്കയിൽ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.