ജനജീവിതം ദുസ്സഹമാക്കാൻ മോഡിയും പിണറായിയും മത്സരിക്കുന്നു: കെ.എം അഭിജിത്ത്

കൊയിലാണ്ടി: ജനജീവിതം ദുസ്സഹമാക്കാൻ മോഡിയും പിണറായിയും മത്സരിക്കുകയാണന്ന് കെ.എം അഭിജിത്ത് പറഞ്ഞു. സംസ്ഥാന ബജറ്റിലെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും അമിതമായ ഭൂനികുതി വര്‍ദ്ധനവ് പിന്‍വലിക്കുക എന്ന ആവശ്യമുന്നയിച്ചുകൊണ്ടും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കൊയിലാണ്ടി നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിയ്യൂർ വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി.

ചരിത്രത്തിലെങ്ങും കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണ് ഭൂനികുതി വര്‍ദ്ധനവ് നടപ്പിലാക്കിയിരിക്കുന്നത്. സാധാരണക്കാരുടേയും കര്‍ഷകരുടേയും ജീവിതം ദുസ്സഹമാക്കുന്ന നിലപാടാണ് സര്‍ക്കാറിന്റേത് എന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത് എൻ.എസ്.യു. അഖിലേന്ത്യ ജനറൽ സെക്രട്ടറി കെ.എം അഭിജിത്ത്. കൂടുതല്‍ ശക്തമായ സമരപരിപാടികള്‍ വരും നാളുകളില്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

സ്വകാര്യ സംരംഭങ്ങൾക്കെതിരെ അക്രമസമരങ്ങൾ നടത്തിയവർ, കരി ഓയിൽ ഒഴിച്ചവർ, പൊതുമുതൽ നശിപ്പിച്ചവർ സ്വകാര്യ സംരംഭങ്ങളെ പ്രഖ്യാപിക്കുന്ന നെറികെട്ട നയം സി.പി.എം എന്ന സംഘടനയുടെ ഇരട്ട മുഖമാണന്നും കെ.എം അഭിജിത്ത് പറഞ്ഞു. മണ്ഡലം പ്രസിഡൻ്റ് രജീഷ് വെങ്ങളത്ത്ക്കണ്ടി അധ്യക്ഷനായി. പി. രത്നവല്ലി, രാജേഷ് കീഴരിയൂർ, മുരളി തോറോത്ത് , വി.വി.സുധാകരൻ, അരുൺ മണമൽ, തൻഹീർ കൊല്ലം , ഉണ്ണികൃഷ്ണൻ മരളൂർ, അൻസാർ കൊല്ലം, കെ.എം സുമതി, തങ്കമണി ചൈത്രം, മറുവട്ടംക്കണ്ടി ബാലകൃഷ്ണൻ, ഷീബ അരീക്കൽ, ടി പി ശൈലജ , റസിയ ഉസ്മാൻ, പി .വി മണി, എം .പി ഷംനാസ്, തൈക്കണ്ടി സത്യനാഥൻ, എം.സി മനോജ്, സുരേഷ് മാണിക്കം വീട്ടിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്തെ എൻജിനിയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സിലേക്കുള്ള ‘കീം’ 2025 പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

Next Story

കണ്ണോത്ത് യു.പി സ്കൂൾ നൂറ്റിപ്പതിനൊന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി പൂർവ്വാധ്യാപക സംഗമം സംഘടിപ്പിച്ചു

Latest from Local News

നഗരസഭയുടെ ഷോപ്പിംഗ് കോംപ്ലക്സ് ആധുനിക സൌകര്യങ്ങളോടെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങുന്നു

കൊയിലാണ്ടി നഗരത്തിന്റെ ഹൃദയ ഭൂമിയില്‍ നഗരസഭയുടെ സ്വപ്ന പദ്ധതിയായ ഷോപ്പിംഗ് കോംപ്ലക്സ് ആധുനിക സൌകര്യങ്ങളോടെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങുന്നു.  പഴയ ബസ് സ്റ്റാന്റ്

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റിയുടെ അംഗത്വ വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു

സയ്യിദ് ഹൈദരലി ശിഹാബ് താങ്കളുടെ നാമധേയത്തിൽ 2023 ൽ കുയിമ്പിൽ ശാഖ മുസ്ലീ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച സയ്യിദ് ഹൈദരലി