കൊയിലാണ്ടി ക്ഷേത്രോത്സവത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു

കൊയിലാണ്ടി ക്ഷേത്രോത്സവത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. ചട്ട വിരുദ്ധമായി പടക്കം പൊട്ടിച്ചതും ആനകളുടെ കാലിൽ ചങ്ങല ഇല്ലാതിരുന്നതും അപകടത്തിന് വഴി വെച്ചതായാണ് റിപ്പോർട്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ 6 നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ട്. സംഭവ ദിവസം പീതാംബരൻ എന്ന ആന മദപ്പാടിൽ ആയിരുന്നു എന്നും റിപ്പോർട്ട്  പറയുന്നു.

കുത്തേറ്റ ഗോകുല്‍ പീതാംബരനു നേരെ തിരഞ്ഞതോടെ ഭഗവതീ ക്ഷേത്രത്തിന് മുന്നിൽ രണ്ട് ആനകള്‍ തമ്മില്‍ കൊമ്പുകോര്‍ത്തു. ആനകള്‍ കൊമ്പുകോര്‍ക്കുന്നതിനിടെ ക്ഷേത്രത്തിന്റെ ഓഫീസ് തകര്‍ന്ന് വീണു. ഗോകുലിന്റെ കുത്തേറ്റ് ഓഫീസിലേക്ക് പീതാംബരൻ ഇടിച്ചുകയറുകയായിരുന്നു. ക്ഷേത്രം ഓഫീസിന് മുന്നില്‍ എഴുന്നളളത്ത് കാണാനായി ഇരിക്കുകയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്. ഇവരുടെ മുകളിലേക്ക് കെട്ടിടാവശിഷ്ടങ്ങള്‍ വീണതോടെ എഴുന്നേൽക്കാനായില്ല. ഇതോടെ ആനയുടെ ചവിട്ടേറ്റു. എഴുന്നേൽക്കാൻ ശ്രമിച്ചവരെയും ആന തട്ടിയിട്ടു.

Leave a Reply

Your email address will not be published.

Previous Story

കുട്ടോത്ത് സത്യനാരായണ ക്ഷേത്രം കുംഭമാസ ബലിതർപ്പണം ഫെബ്രുവരി 27 ന്

Next Story

ജീവകാരുണ്യ മേഖലയിൽ അഭയത്തിന്റെ പ്രവർത്തനം മാതൃകാപരം: ഡോക്ടർ കോയ കാപ്പാട്

Latest from Local News

കൊയിലാണ്ടി നഗരസഭ പട്ടികജാതി വികസന ഓഫീസ് ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു

സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ പട്ടികജാതി വികസന ഓഫീസ് ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. കുറുവങ്ങാട് ഐ.ടി.ഐ യിൽ

കൊയിലാണ്ടി കോടതിയിലെ പ്രമുഖ അഭിഭാഷകനും നിയമപണ്ഡിതനുമായിരുന്ന കെ. എൻ. ബാലസുബ്രഹ്മണ്യൻ അവർകളുടെ ഫോട്ടോ അനാച്ഛാദനം  ഒക്ടോബർ 24ന്  വെള്ളിയാഴ്ച

കൊയിലാണ്ടി കോടതിയിലെ പ്രമുഖ അഭിഭാഷകനും നിയമപണ്ഡിതനുമായിരുന്ന പരേതനായ കെ. എൻ. ബാലസുബ്രഹ്മണ്യൻ അവർകളുടെ ഫോട്ടോ അനാച്ഛാദന കർമ്മം  ഒക്ടോബർ 24ന്  വെള്ളിയാഴ്ച