കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ ഏറെ പഴക്കമുള്ള കാരണവർ തറ പുതുക്കി പണിയുന്നതിന്റെ ഭാഗമായി ഉത്തരം കയറ്റുന്ന ചടങ്ങ് ഏറെ ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ നടന്നു. പണ്ട് കാലത്ത് ക്ഷേത്ര ഊരാളൻമാർ ഉത്സവം കാണുന്നതും ,.കാളിയാട്ടം കുറിക്കുന്നതും കാരണവർ തറയിലിരുന്നാണ്. ഈ വർഷത്തെ കാളിയാട്ടം കുറിക്കുന്നത് ഫെബ്രുവരി 23 ന് ആണ്. കാലപ്പഴക്കം കൊണ്ട് ജീർണ്ണാവസ്ഥയിലായ കെട്ടിടം വലിയ തുക ചെലവിട്ടു കൊണ്ടാണ് നവീകരിക്കുന്നത്. ചടങ്ങിനോടനുബന്ധിച്ച് നടന്ന പൂജക്ക് ക്ഷേത്രം മേൽശാന്തി എൻ. നാരായണൻ മൂസ്സത്, ഷജേഷ് ആചാരി എന്നിവർ നേതൃത്വം നൽകി. ദേവസ്വം ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ, ട്രസ്റ്റി ബോർഡ് മെമ്പർമാരായ കീഴയിൽ ബാലൻ നായർ , വാഴയിൽ ബാലൻ നായർ , മുണ്ടക്കൽ ഉണ്ണികൃഷ്ണൻ നായർ , പുനത്തിൽ നാരായണൻകുട്ടി നായർ, എരോത്ത് അപ്പുക്കുട്ടി നായർ , എം. ബാലകൃഷ്ണൻ, ദേവസ്വം മാനേജർ വി.പി. ഭാസ്കരൻ, കെ കെ. രാകേഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Latest from Local News
പേരാമ്പ്ര: മുസ്ലിം ലീഗ് നേതാവും പേരാമ്പ്രയിലെആദ്യ കാല വ്യാപാരിയുമായ മുളിയങ്ങൽ ആർ. കെ മൂസ(78) അന്തരിച്ചു. ഭാര്യ. ഫാത്തിമ. മക്കൾ.മുംതാസ്, ആർ
അത്തോളി: ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ പദ്ധതിയിൽ അത്തോളി എട്ടാം വാർഡ് ശാന്തിനഗർ റസിഡന്റ്സ് അസോസിയേഷൻ വനിത വിംഗ് കൃഷി ചെയ്ത ചെണ്ടുമല്ലി
അത്തോളി ഗ്രാമപഞ്ചായത്ത് ഫണ്ടിൽ ജി.എൽ.പി സ്കൂളിൽ നിർമ്മിച്ച അടിസ്ഥാന സൗകര്യ വികസനവും ചുറ്റുമതിൽ, പ്രവേശന കവാടവും ഗെയിറ്റും പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാജൻ
കൊയിലാണ്ടി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹ മാധ്യമത്തിലൂടെ അവഹേളിച്ചു വെന്ന പരാതിയിൽ ചേമഞ്ചേരിയിലെ മുസ്ലിം ലീഗ് നേതാവ് സാദിഖ് അവീറിനെ വടകര
കൊയിലാണ്ടി: മുചുകുന്ന് എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജിൽ എം.കോം ഫിനാന്‍സ്, എം.എസ്.സി ഫിസിക്സ് കോഴ്സുകളില്‍ എസ്.ടി കാറ്റഗറിയില്‍ ഒഴിവുണ്ട്. ക്യാപ് രജിസ്ട്രേഷന്‍ ഉള്ള