തീരദേശ മേഖലയോടുളള അവഗണനക്കെതിരെ മുസ്ലിം ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: തീരദേശ മേഖലയോടുളള അവഗണനക്കെതിരെ മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി കൊയിലാണ്ടി ഫിഷിംഗ് ഹാര്‍ബറിന് സമീപം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി.ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. മത്സ്യതൊഴിലാളികളുടെ ആവാസ വ്യവസ്ഥ തകര്‍ക്കുന്ന രീതിയില്‍ കോര്‍പ്പറേറ്റ് ഭീകരര്‍ക്ക് കടലും കടലോരവും തീരെഴുതുന്ന കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങളും ,ഇതിന് ഓശാന പാടുന്ന പിണറായി സര്‍ക്കാര്‍ നീക്കങ്ങളും തിരിച്ചറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തകര്‍ന്ന് കിടക്കുന്ന കാപ്പാട് – കൊയിലാണ്ടി തീരദേശറോഡും കടല്‍ ഭിത്തിയും പുനര്‍നിര്‍മ്മിക്കുക , കൊയിലാണ്ടി ഹാര്‍ബര്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, കോടിക്കല്‍ ഫിഷ് ലാന്റിംഗ് സെന്റര്‍ പ്രവര്‍ത്തി ആരംഭിക്കുക, കല്ലകം ബീച്ചില്‍ സുരക്ഷാ ക്രമീകരണക്കളും സൗകര്യങ്ങളും ഒരുക്കുക, പയ്യോളിയില്‍ മിനി ഹാര്‍ബര്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വി പി .ഇബ്രാഹിം കുട്ടി അധ്യക്ഷനായി. മത്സ്യ തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ഉമ്മര്‍ ഒട്ടുമ്മല്‍, എന്‍. പി. അബ്ദുസമദ്, സമദ് നടേരി, പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി. ഇമ്പിച്ചി മമ്മു ഹാജി, പയ്യോളി മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി.കെ, അബ്ദുറഹിമാന്‍,മത്സ്യ തൊഴിലാളി കോണ്‍ഗ്രസ്സ് സെക്രട്ടറി ടി.യു.രാജന്‍, അസീസ് തിക്കോടി , വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ബിവി സറീന, മണ്ഡലം ജനറല്‍ സെക്രട്ടറി സി.ഹനീഫ, സെക്രട്ടറി എം.പി മൊയതില്‍ കോയ എന്നിവര്‍ പ്രസംഗിച്ചു.

എന്‍.പി. മമ്മദ് ഹാജി, അലി കൊയിലാണ്ടി,കല്ലില്‍ ഇമ്പിച്ചി അഹ് മ്മദ് ഹാജി. പി. വിഅഹ്മ്മദ്, എ.പി. റസാഖ്, കെ എം നജീബ്, എ അസീസ്,കെ. കെ റിയാസ് ഫാസില്‍ നടേരി, റസീന ഷാഫി, കെ.ടി വി റഹ്മത്ത്, കെ.പി ഷക്കീല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.

Previous Story

പെരുവട്ടൂരിൽ തെരുവ് നായ ശല്യം; നിരവധി പേർക്ക് കടിയേറ്റു

Next Story

പന്തലായനി ശ്രീ അഘോരശിവക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു

Latest from Local News

കൊയിലാണ്ടി പബ്ലിക് ലൈബ്രറി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളിയെ അനുസ്‌മരിച്ചു

സാമൂഹ്യപരിഷ്‌കർത്താവും നവോത്ഥാന നായകനുമായ മഹാത്മ അയ്യങ്കാളിയുടെ 162-ാം ജന്മദിനം കൊയിലാണ്ടി പബ്ലിക് ലൈബ്രറി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്നു. രാവിലെ പുഷ്പാർച്ചനക്കു

നേത്ര പരിശോധന ക്യാമ്പ് നടത്തി

കൊയിലാണ്ടി: സ്വാതി കലാകേന്ദ്രം നടുവത്തൂരിൻ്റെ വാർഷികാഘോഷം നാട്ടുത്സവത്തിൻ്റെ ഭാഗമായ് ദി ഐ ഫൗണ്ടേഷൻ കോഴിക്കോടുമായി സഹകരിച്ച് നേത്രരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

ബാലുശേരിയില്‍ ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

ബാലുശേരി ബ്ലോക്ക് റോഡ് ജംഗ്ഷനില്‍ ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. നടുവണ്ണൂര്‍ കാവുന്തറ സ്വദേശി

ഓണം ഖാദി വിപണന മേളയ്ക്ക് അരിക്കുളത്ത് തുടക്കമായി

അരിക്കുളം: ഓണം ഖാദി വിപണന മേളയ്ക്ക് അരിക്കുളത്ത് തുടക്കമായി. ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു പറമ്പടി ആദ്യ വില്പന നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത്