കൊയിലാണ്ടി: വായനക്കോലായയുടെ ആഭിമുഖ്യത്തിൽ മേലൂർ വാസുദേവൻ അനുസ്മരണവും കാവ്യാലാപനവും നടത്തുന്നു. നാളെ, ഫെബ്രു.21 ന് വൈകുന്നേരം 4.30 ന് കൊയിലാണ്ടി സാംസ്കാരിക നിലയത്തിലാണ് അനുസ്മരണ പരിപാടി. അഡ്വ.കെ.സത്യൻ (നഗരസഭ വൈസ് ചെയർമാൻ), നാടകകൃത്ത് ചന്ദ്രശേഖരൻ തിക്കോടി, നഗരസഭ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഇ.കെ.അജിത്ത്, എഴുത്തുകാരായ വിജയരാഘവൻ ചേലിയ, മോഹനൻ നടുവത്തൂർ, മധു കിഴക്കയിൽ, എ.സുരേഷ് എന്നിവർ പങ്കെടുക്കും. മേലൂർ വാസുദേവൻ കവിതകളുടെ ആലാപനവും നടത്തും.
