കീഴരിയൂർ-സംസ്ഥാന ഗവണ്മൻ്റിൻ്റെ ജനവിരുദ്ധ ബജറ്റിനും ഭൂനികുതി ഉൾപ്പെടെ ജനജീവിതം ദുസ്സഹമാക്കുന്ന നികുതി വർദ്ധനവിനുമെതിരായി കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിനു മുമ്പിൽ ധർണാ സമരം നടത്തി. ധർണ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഇടത്തിൽ ശിവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ടി.കെ.ഗോപാലൻ, കെ.കെ ദാസൻ, കെ.സി രാജൻ, ബി ഉണ്ണികൃഷ്ണൻ മാസ്റ്റർ, ഇ.രാമചന്ദ്രൻ, ജി.പി പ്രീജിത്ത്, കെ.വി രജിത, ചുക്കോത്ത് ബാലൻ നായർ, പഞ്ചായത്ത് മെമ്പർമാരായ ഇ.എം മനോജ്, സവിത നിരത്തിൻ്റെ മീത്തൽ, കെ.ജലജ ടീച്ചർ, കെ.എംവേലായുധൻ, എൻ.ടി ശിവാനന്ദൻ, പി.കെ ഗോവിന്ദൻ പ്രസംഗിച്ചു.
Latest from Local News
പേരാമ്പ്ര: സാഹിബ് പേരാമ്പ്ര കൂട്ടായ്‌മയുടെ ആറാം വാർഷിക സംഗമവും ,ബീഗം പേരാമ്പ്ര വനിതാ കൂട്ടായ്മ നടത്തിയ ക്വിസ് മൽസരത്തിലെ വിജയികൾക്കുളള അനുമോദനവും
കൊയില്ലാണ്ടി: സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ജില്ലാ സമ്മേളനം സി.എച്ച്.ആർ.എഫ്. സംസ്ഥാന പ്രസിഡൻ്റ് കെ.അശോകൻ (റിട്ട്. ജില്ലാ ജഡ്ജി) ഉദ്ഘാടനം ചെയ്തു.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങൽ യൂണിറ്റ് കുടുംബ സംഗമം താഴെ കളരി യു പി സ്കൂളിൽ വെച്ച് നടന്നു.
അരിക്കുളം: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ജനം UDFന് ചെയ്യുന്ന ചെയ്യുന്ന വോട്ട് വെറുതെയാവില്ല എന്ന് കെ.പി.സി.സി. വർക്കിംഗ് കമ്മറ്റി അംഗവും എം.പി.യുമായ
അഴിയൂർ:വളരണം അഴിയൂർ തുടരണം ജനകീയ മുന്നണി എന്ന സന്ദേശവുമായി യു ഡി എഫ് ആർ എം പി നേതൃത്വത്തിലുള്ള ജനകീയ മുന്നണി







