അരിക്കുളം: കേരള ബജറ്റ് സാധാരണക്കാരനെ അവഗണിക്കുന്നതാണെന്നും നികുതി വർദ്ധന പിൻവലിക്കണമെന്നും കെ.പി.സി.സി സെക്രട്ടറി സത്യൻ കടിയങ്ങാട് ആവശ്യപ്പെട്ടു. കേന്ദ്ര അവഗണനയെന്ന തേഞ്ഞൊട്ടിയ ആരോപണമല്ലാതെ ഒരു പുതിയ കാര്യവും ബജറ്റിലില്ല. സാമൂഹ്യ സുരക്ഷാ പെൻഷൻ ഒരു രൂപ പോലും വർദ്ധിപ്പിച്ചിട്ടില്ല. പെട്രോളിനും ഡീസലിനും നികുതി വർദ്ധിപ്പിച്ചു. ഭൂനികുതി കുത്തനെ കൂട്ടി. നികുതിഭാരം പിൻവലിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം നൽകും. ബജറ്റ് നിർദ്ദേശങ്ങൾക്കും ഭൂനികുതി വർദ്ധനവിനുമെതിരെ അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിന് മുൻപിൽ നടത്തിയ ധർണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി ആധ്യക്ഷ്യം വഹിച്ചു. ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ കെ. അഷറഫ്, രാമചന്ദ്രൻ നീലാംബരി, ലതേഷ് പുതിയേടത്ത്, ശ്രീധരൻ കണ്ണമ്പത്ത്, എസ്. മുരളീധരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു പറമ്പടി, ശ്യാമള എടപ്പള്ളി, മണ്ഡലം കമ്മറ്റി ഭാരവാഹികളായ രഘുനാഥ് എഴുവങ്ങാട്ട്, സുമേഷ് സുധർമൻ, ഹാഷിം കാവിൽ, ടി. ടി. ശങ്കരൻ നായർ, ടി. എം . പ്രതാപചന്ദ്രൻ, അനിൽകുമാർ അരിക്കുളം, പി.കെ.കെ. ബാബു, സി. മോഹൻദാസ് എന്നിവർ സംസാരിച്ചു. പത്മനാഭൻ പുതിയേടത്ത്, എൻ.പി. ബാബു, ഗിരീഷ് പാറോൽ, കെ. ശ്രീകുമാർ, എം.ടി. കുഞ്ഞിരാമൻ എന്നിവർ ധർണയ്ക്ക് നേതൃത്വം നൽകി.
Latest from Local News
ഇന്ത്യൻ ലോയേർസ് കോൺഗ്രസ്സിൻ്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ ഓണാഘോഷ പരിപാടികൾ നടത്തി. ജില്ലാ പ്രസിഡണ്ട് അഡ്വ. എ.ഇ.മാത്യു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട്
മൂടാടി: പാലിയേറ്റീവ് വൊളണ്ടിയർമാർക്ക് പരിശീലനം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി അദ്ധ്യക്ഷത
കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയും നെസ്റ്റ് കൊയിലാണ്ടിയും ചേർന്ന് കൊയിലാണ്ടി പെരുവട്ടൂർ നിയാർക്ക് ഇൻ്റർനാഷണൽ അക്കാദമയിൽ വെച്ച് ഓണാഘോഷം സംഘടിപ്പിച്ചു. ‘തെയ്തക’ എന്ന
നരിപ്പറ്റ യു.പി സ്കൂൾ അധ്യാപകൻ എം .പി. അശ്വിനെ സ്കൂൾ പരിസരത്തു വെച്ച് ഒരു കൂട്ടം ആളുകൾ അതിക്രൂരമായി മർദ്ദിച്ച നടപടി
കോരിച്ചൊരിയുന്ന മഴക്കാലത്തും പച്ചക്കറി കൃഷിയോ? സംശയം വേണ്ട, എളാട്ടേരി എരിയാരി മീത്തല്‍ ബാലകൃഷ്ണന്റെ കൃഷി ഫുൾ സക്സസ്. ബാലകൃഷ്ണൻ്റെ കൃഷിത്തോട്ടത്തില്‍ പച്ചക്കറി