പുരോഗമന കലാസാഹിത്യ സംഘം പേരാമ്പ്രയിൽ ഒരുക്കിയ സാംസ്കാരിക കേന്ദ്രത്തിൻ്റെ ഉദ്ഘാടനം വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് പേരാമ്പ്ര ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കും. പു.ക.സ മേഖലാ കമ്മറ്റി പ്രസിഡൻ്റ് കാര്യപരിപാടി നിയന്ത്രിക്കും. പേരാമ്പ്ര എം.എൽ എ യും എൽ.ഡി.എഫ് കൺവീനറുമായ ടി.പി രാമകൃഷ്ണൻ ഉദ്ഘാടന കർമ്മം നിർവഹിക്കും. ഗാന രചയിതാവ് രമേശ് കാവിൽ മുഖ്യ പ്രഭാഷണം നടത്തും. ഡോ. ഹേമന്ദ് കുമാർ, എം കുഞ്ഞമ്മത്, ബ്ലോക്ക് പ്രസിഡൻ്റ് എൻ.പി ബാബു, പേരാ പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.പ്രമോദ് ‘ ഡോ: എം.ജി സുരേഷ് കുമാർ, രാജൻ തിരുവോത്ത്, രാജീവൻ മമ്മിളി ,മുഹമ്മദ് പേരാമ്പ്ര, മുഹമ്മദ് എരവട്ടൂർ തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങൾ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികളായ ദേവദാസ് പേരാമ്പ്ര, രാജൻ തിരുവോത്ത്, കെ കെരാധാകൃഷ്ണൻ, കെ രതീഷ്,ശിവദാസ് ചെമ്പ്ര, ചാലിക്കര രാധാകൃഷ്ണൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 27 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം
കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ കലാ-സാഹിത്യ പ്രതിഭകളെ അനുമോദിക്കുകയും സ്കോളർഷിപ്പ് പരീക്ഷകളിലെ ഉന്നത വിജയികൾക്ക്
ബേപ്പൂര്‍ മറീന ബീച്ചിന് മുകളില്‍ വര്‍ണപ്പട്ടങ്ങള്‍ ഉയര്‍ന്നു പാറി. പല നിറങ്ങളിലും രൂപങ്ങളിലും വാനില്‍ പറന്ന പട്ടങ്ങള്‍ ബേപ്പൂര്‍ അന്താരാഷട്ര വാട്ടര്‍
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ പന്തലായനി ബ്ലോക്ക് പെൻഷൻ ഭവൻ ഡിസംബർ 31ന് രാവിലെ 10 മണിക്ക് കെ.എസ്.എസ്.പി.യു സംസ്ഥാന
കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണായി സി.ടി.ബിന്ദുവിനെ തെരഞ്ഞെടുത്തു. രണ്ടാം വാര്‍ഡായ മരളൂരില്‍ നിന്നും വിജയിച്ചാണ് സി.പി.എമ്മിന്റെ ബിന്ദു നഗരസഭാംഗമായത്. കൊയിലാണ്ടിക്കാർക്ക് സുപരിചിതയായ







