വീരവഞ്ചേരി എൽ.പി സ്കൂളിൽ ചങ്ങാതിക്കൂട്ടം ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

പയ്യോളി: വീരവഞ്ചേരി എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾക്കായി ചങ്ങാതിക്കൂട്ടം ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് സി.കെ സിജിത്ത് അധ്യക്ഷനായി. സ്കൂൾ ഹെഡ്‌മിസ്‌ട്രസ് ഗീത. കെ. കുതിരോടി സംസാരിച്ചു. പ്രഥമ ശുശ്രൂഷയും ആരോഗ്യവും, ട്രാഫിക് നിയമങ്ങളിലൂടെ, വരകളുടെ ലോകം, കടങ്കഥകളുടെ ലോകം, ഒത്തിരി ഒത്തിരി കഥകളും പാട്ടുകളും, മാജിക്കിന്റെ അഭുത ലോകം, അടുത്തറിയാം ഫോണിനെ തുടങ്ങി വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നടന്നു. നന്തി ലൈറ്റ് ഹൗസ് സന്ദർശനം, ക്യാമ്പ് ഫയർ എന്നിവയാടുകൂടി ക്യാമ്പ് സമാപിച്ചു.

Leave a Reply

Your email address will not be published.