പേരാമ്പ്ര.സി കെ ജി മെമ്മോറിയൽ ഗവ. കോളേജിൽ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരെ പങ്കെടുപ്പിച് സാഹിത്യോത്സവം സംഘടിപ്പിച്ചു. കേന്ദ്ര സാഹിത്യ അകാദമി അവാർഡ് ജേതാവ് സുഭാഷ് ചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. വിവിധ വിഷയങ്ങളിൽ എഴുത്തുകാരായ സുഭാഷ് ചന്ദ്രൻ, കെ വി സജയ്, കെ ശരീഫ്, ടി വി നിശാന്ത്, വീരാൻകുട്ടി, വിമീഷ് മണിയൂർ,ഡോ. യൂസഫ്, കല്പറ്റ നാരായണൻ, രാജീവൻ മമ്മിളി എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ വി സജയ്, വിനോദ് തിരുവോത്ത് , കെ കെ രാജൻ, കെ വി വിനോദൻ, ശ്രീനി മാനത്താനത്ത് , അഭിനന്ദ്, അനാമിക എന്നിവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ ലിയ സ്വാഗതവും കൺവീനർ തുളസിദാസ് നന്ദിയും പറഞ്ഞു. തുടർന്ന് പ്രൊഫഷണൽ നാടകം അരങ്ങേറി.
