നാദാപുരം കണ്ടിവാതുക്കൽ വാഴമലയിൽ വൻ തീപിടുത്തം; 50 ഏക്കറോളം കൃഷി ഭൂമി കത്തി നശിച്ചു

നാദാപുരം കണ്ടിവാതുക്കൽ വാഴമലയിൽ വൻ തീപിടുത്തത്തിൽ 50 ഏക്കറോളം കൃഷി ഭൂമി കത്തി നശിച്ചു. റബ്ബർ, തെങ്ങ്, വാഴ തുടങ്ങിയ കൃഷികളും ഇടവിള കൃഷിയുമാണ് പ്രധാനമായും കത്തി നശിച്ചത്. പാനൂരിൽ നിന്നും അഗ്നി ശമന സേന സ്ഥലത്തെത്തിയെങ്കിലും തീ പൂർണമായും നിയന്ത്രണ വിധേയമാക്കാനായിട്ടില്ല.

കണ്ണൂർ ജില്ലയോട് ചേർന്ന ഭാഗങ്ങളിൽ ഇന്നലെ തീപിടിച്ചിരുന്നു. വനം വകുപ്പും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇന്ന് രാവിലെ തീ കോഴിക്കോട് ജില്ലയുടെ ഭാഗത്തേക്ക് പടർന്ന് കയറുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. തീപിടുത്തം കർഷകർക്ക് കനത്ത നഷ്ടമാണുണ്ടാക്കിയത്.

പാനൂരിൽ നിന്നും അഗ്നി ശമന സേന സ്ഥലത്തെത്തിയെങ്കിലും കാടിന്റെ ഉൾഭാഗത്ത് കടക്കാൻ കഴിഞ്ഞില്ല. റോഡിനോട് ചേർന്ന ഭാഗത്തുള്ള തീയാണ് പ്രധാനമായും അഗ്നിശമന അണയ്ക്കാൻ കഴിഞ്ഞത്. ഉയർന്ന ഭാഗങ്ങളിലുള്ളത് നാട്ടുകാരുടെ സഹായത്തോടെയാണ് അണച്ചത്. തീ അണച്ചെങ്കിലും കൃഷിയിടത്ത് പല ഭാഗത്ത് നിന്നും തീയും പുക ഉയരുന്നത് വീണ്ടും തീപ്പടരുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

Leave a Reply

Your email address will not be published.

Previous Story

ശരത് ലാൽ – കൃപേഷ് അനുസ്മരണം നടത്തി

Next Story

കാരയാട് കുരുടിമുക്കിലെ പ്രവീൺ പണിക്കർ അന്തരിച്ചു

Latest from Local News

ഷാഫി പറമ്പിലിനെതിരായ ആക്രമണത്തിനു പിന്നിൽ സിപിഎം സന്തത സഹചാരികളായ പോലീസ്: യുഡിഎഫ്

സിപിഎം നേതാക്കളുടെ സന്തത സഹചാരികളായ പോലീസുകാരാണ് ഷാഫി പറമ്പിൽ എംപിക്കെതിരായ ആക്രമണത്തിന് പിന്നിലെന്ന് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത്

ഗ്രാമ പ്രഭ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്തു

കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ രൂപവല്‍കരിച്ച ഗ്രാമപ്രഭ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്റെ നവീകരിച്ച റീട്ടെയ്ല്‍ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം

ശക്തൻ കുളങ്ങരയിൽ കൊയ്ത്തുത്സവം നടത്തി

കൊയിലാണ്ടി: വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്രപാടശേഖരത്തിൽ ക്ഷേത്ര കമ്മിറ്റി ഇറക്കിയ നെൽകൃഷിയുടെ വിളവെടുപ്പ് നടന്നു. ഒരു ഏക്കറയോളം സ്ഥലത്ത് ഉമ ഇനത്തിൽപ്പെട്ട

മണിയൂര്‍ പഞ്ചായത്തില്‍ മഞ്ചയില്‍ക്കടവ് വിനോദസഞ്ചാര കേന്ദ്രം മന്ത്രി പി എ മുഹമ്മദ് റിയാസ് ഒക്ടോബര്‍ 19-ന് നാടിന് സമര്‍പ്പിക്കും

പ്രകൃതി മനോഹാരമായ മണിയൂര്‍ പഞ്ചായത്തില്‍ വിനോദസഞ്ചാര കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നു. പതിയാരക്കരയില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട മനോഹരമായ മഞ്ചയില്‍ക്കടവിലാണ് മത്സ്യസഞ്ചാരി പദ്ധതിയുടെ ഭാഗമായി വിനോദസഞ്ചാര

ഉരുപുണ്യകാവ് ക്ഷേത്രത്തിൽ തുലാം മാസവാവുബലി ഒക്ടോബർ 21 ചൊവ്വാഴ്ച

മൂടാടി  ഉരുപുണ്യകാവ് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ തുലാം മാസവാവുബലി ഒക്ടോബർ 21 ചൊവ്വാഴ്ച കാലത്ത് നാല് മണിമുതൽ വിപുലീകരിച്ച ക്ഷേത്ര ബലിത്തറയിൽ