ലഹരി വിരുദ്ധ സന്ദേശവുമായി സാബു കീഴരിയൂരിൻ്റെ കണ്ണ് മൂടി കെട്ടി ബൈക്ക് യാത്ര ശ്രദ്ധേയമായി

കീഴരിയൂർ ഫെസ്റ്റിന് തുടക്കം കുറിച്ചു കൊണ്ട് നടന്ന വർണ്ണവിസ്മയക്കാഴ്ച്ചകളുടെ സാംസ്കാരിക ഘോഷയാത്രയിൽ നാലാം വാർഡിനു വേണ്ടി സാബു കീഴരിയൂർ ലഹരിവിരുദ്ധ സന്ദേശവുമായി അവതരിപ്പിച്ച കണ്ണ് കെട്ടിയുള്ള ബൈക്ക് യാത്ര കാണികളിൽ കൗതുകം സൃഷ്ടിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എം രവീന്ദ്രൻ്റെ സാന്നിധ്യത്തിൽ ആരംഭിച്ച ബൈക്ക് യാത്ര സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ഒരു ലഹരി വിപത്തിനെതിരെയുള്ള ശക്തമായ സന്ദേശമായി മാറി. നാലാം വാർഡിനായിരുന്നു ഘോഷയാത്രയിൽ ഒന്നാം സ്ഥാനം. റിട്ട എസ്.ഐയായ
സാബു സ്കൂളകളിലും കോളേജിലും ലഹരി വിരുദ്ധ ക്ളാസുകൾ നടത്താറുണ്ട് . 13 വാർഡുകൾ പങ്കെടുത്ത ഘോഷയാത്രയിൽ ഒന്നാം സ്ഥാനമായ 25000 രൂപ ലഭിച്ചത് നാലാം വാർഡിനാണ്.

Leave a Reply

Your email address will not be published.