കൊയിലാണ്ടി: ജനുവരി 31 വൈകിട്ട് 4.30 ന് കൊയിലാണ്ടിക്കടുത്ത് കണ്ണൂർ -എറണാകുളം ഇൻറർ സിറ്റി എക്സ്പ്രസിൽ നിന്നും വീണ് പരിക്ക് പറ്റി മരിച്ച ആളെ ഇനിയും തിരിച്ചറിഞ്ഞില്ല. സുമാർ നാൽപ്പതു വയസ്സു പ്രായം തോന്നിക്കുന്ന യുവാവിന്റെതാണ് മൃതദേഹം.175 സെൻ്റിമീറ്റർ ഉയരവും, ഇരു നിറവും, ഒത്ത ശരീരവുമുള്ള ആളാണ്. വെട്ടി ഒതുക്കിയ മീശ, വെളുത്ത ഷർട്ടും നീല ജീൻസുമാണ് ധരിച്ചത്. വലത് കൈ പെരുവിരലിൽ രണ്ട് നഖങ്ങൾ കാണുന്നുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോഴിക്കോട് റെയിൽവെ പോലീസ് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട് . ഇയാളെ കുറിച്ച് അറിയുന്നവർ കോഴിക്കോട് റെയിൽവെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.
ഫോൺ നമ്പർ റെയിൽവെ പോലീസ് സ്റ്റേഷൻ കോഴിക്കോട് -0495 2703499 സ്റ്റേഷൻ ഹൗസ് ഓഫീസർ 9495785498
Latest from Local News
കൊയിലാണ്ടി:മസ്ജിദുകളാണ് ഇസ്ലാമിലെ ഏറ്റവും വലിയ സാംസ്കാരിക കേന്ദ്രങ്ങളെന്നും മനുഷ്യന്റെ പ്രശ്നപരിഹാരത്തിന് ഉതകുനതാവണം പള്ളികളും മത കേന്ദ്രങ്ങളുമെന്നും കെ.എൻ.എം. സംസ്ഥാന ഉപാധ്യക്ഷൻ ഡോ.ഹുസൈൻ
നന്തി ബസാർ: പെരുമയുള്ള കടലൂരിന് പുതുമയുള്ള വികസനം കടലൂരിൻ്റെ നല്ല നാളേക്കുവേണ്ടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കടലൂർ ഡിവിഷൻ മെംബർ പി.കെ
കൊയിലാണ്ടി : ഡിജിറ്റൽ മാധ്യമങ്ങളുടെ അമിത ഉപയോഗം വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും ഗുരുതരമായ മാനസികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുമെന്ന് വിസ്ഡം ജില്ലാ
പാപ്പാരി പരദേവത ക്ഷേത്രം ഓഫിസ് ഉദ്ഘാടനം മുചുകുന്ന് പാപ്പാരി പരദേവത ക്ഷേത്രം ഓഫിസ് ഉദ്ഘാടനം ഫെബ്രുവരി രണ്ടിന് രാവിലെ നടക്കും
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 02 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.യൂറോളജി വിഭാഗം ഡോ:ആദിത്യ ഷേണായ് 8.00







