മരുതിയാട്ട് എം സി അബ്ദു മെമ്മോറിയൽ നെസ്റ്റ് കെയർ ഹോം കെട്ടിട ശിലാസ്ഥാപനം നടത്തി

കൊയിലാണ്ടി : മരുതിയാട്ട് എം സി അബ്ദു മെമ്മോറിയൽ നെസ്റ്റ് കെയർ ഹോം കെട്ടിട ശിലാസ്ഥാപനം നടത്തി. നാലുവർഷം മുമ്പ് വനിതാ ശിശു വികസന വകുപ്പുമായി സഹകരിച്ചുകൊണ്ട് നെസ്റ്റ് ഉപേക്ഷിക്കപ്പെട്ട ഭിന്നശേഷി കുഞ്ഞുങ്ങൾക്ക് വേണ്ടി ഒരു മാതൃക പദ്ധതി എന്ന നിലയിൽ 17 കുട്ടികളുമായി ആരംഭിച്ചതാണ് നെസ്റ്റ് കെയർ ഹോം. മരുന്നും ചികിത്സയും ഭക്ഷണവും മാത്രമല്ല സ്നേഹവും കരുതലും സംരക്ഷണവും അവർ അർഹിക്കുന്നുണ്ട്. ഇതുവരെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന നെസ്റ്റ് കെയർ ഹോം ന് സൗകര്യപ്രമായ ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ഒരു കെട്ടിടം കോഴിക്കോട്ടെ പ്രമുഖ വ്യവസായിയായ ശ്രീ മുജീബ് റഹ്‌മാൻ (മാനേജിംഗ് ഡയറക്ടർ എമിൻ ഗോൾഡ് & ഡയമണ്ട്)
തന്റെ പിതാവ് നടുവണ്ണൂർ മരുതിയാട്ട് എം.സി അബ്ദു എന്നവരുടെ സ്മരണയ്ക്കായി നിർമ്മിച്ചു നൽകുകയാണ്. ഈ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബഹുമാനപ്പെട്ട വടകര എംപി ഷാഫി പറമ്പിൽ നിയാർക്കിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് നിർവഹിച്ചു. നെസ്റ്റ് ജനറൽ സെക്രട്ടറി ടി കെ മുഹമ്മദ് യൂനുസ് സ്വാഗതം പറയുകയും, ചെയർമാൻ അബ്ദുള്ള കരുവഞ്ചേരി അധ്യക്ഷത വഹിക്കുകയും ചെയ്ത ചടങ്ങ് ഷാഫി പറമ്പിൽ MP ഉദ്ഘാടനം ചെയ്തു. മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കെപ്പാട്ട്, നെസ്റ്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

എസ്. ടി. യു സംയുക്ത തൊഴിലാളി കൺവെൻഷൻ

Next Story

കൊയിലാണ്ടിക്കടുത്ത് കണ്ണൂർ -എറണാകുളം ഇൻറർ സിറ്റി എക്സ്പ്രസിൽ നിന്നും വീണ് പരിക്ക് പറ്റി മരിച്ച ആളെ ഇനിയും തിരിച്ചറിഞ്ഞില്ല

Latest from Local News

കെ.എൻ.എം.ജില്ലാ കൾച്ചറൽ സെന്റർ നിർമ്മാണ പ്രഖ്യാപനം

കൊയിലാണ്ടി:മസ്ജിദുകളാണ് ഇസ്ലാമിലെ ഏറ്റവും വലിയ സാംസ്കാരിക കേന്ദ്രങ്ങളെന്നും മനുഷ്യന്റെ പ്രശ്നപരിഹാരത്തിന് ഉതകുനതാവണം പള്ളികളും മത കേന്ദ്രങ്ങളുമെന്നും കെ.എൻ.എം. സംസ്ഥാന ഉപാധ്യക്ഷൻ ഡോ.ഹുസൈൻ

ജനപ്രതിനിധികൾ നാടിൻ്റെയും ജനങ്ങളുടെയും പ്രശ്‌നങ്ങൾ ഉയർത്തികൊണ്ട് വരണം:കെ.കെ നവാസ്

നന്തി ബസാർ: പെരുമയുള്ള കടലൂരിന് പുതുമയുള്ള വികസനം കടലൂരിൻ്റെ നല്ല നാളേക്കുവേണ്ടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കടലൂർ ഡിവിഷൻ മെംബർ പി.കെ

ഡിജിറ്റൽ അടിമത്വം:ഗുരുതര പ്രത്യാഘാതമുണ്ടാക്കും;വിസ്‌ഡം ജില്ലാനേതൃ സംഗമം

കൊയിലാണ്ടി : ഡിജിറ്റൽ മാധ്യമങ്ങളുടെ അമിത ഉപയോഗം വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും ഗുരുതരമായ മാനസികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുമെന്ന് വിസ്ഡം ജില്ലാ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 02 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 02 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.     1.യൂറോളജി വിഭാഗം ഡോ:ആദിത്യ ഷേണായ് 8.00