അരിക്കുളം എ.യു.പി സ്കൂൾ പ്രധാന അധ്യാപിക ശ്രീജയക്കുള്ള യാത്രയയപ്പും സാംസ്കാരിക സദസ്സും ഏപ്രിൽ 10 വ്യാഴാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ടി .പി രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതൻ അധ്യക്ഷനാവും. അഷറഫ് കാവിൽ മുഖ്യപ്രഭാഷണം നടത്തും. കുട്ടികളുടെ കലാപരിപാടികൾ ഗാനമേള എന്നിവ ഉണ്ടാവും.
