കൊയിലാണ്ടി: വിരുന്നു കണ്ടി കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് വെള്ളിയാഴ്ച കാലത്ത് കൊടിയേറി. തന്ത്രി കൊച്ചപ്പൻ്റെ പുരയിൽ സുനിൽകുമാർ മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് ഉച്ചക്ക് അന്നദാനം നടന്നു. 15ന് രാത്രി സുരേഷ് ബാബുവിൻ്റെ പ്രഭാഷണം, 16ന് രാത്രി സ്വാമിജി വിവേകാമൃതാനന്ദപുരിയുടെ ഭജന, 17ന് ശീവേലി എഴുന്നള്ളത്ത്, വൈദേഹി സുരേഷ് അവതരിപ്പിക്കുന്ന സോപാന ഗീതാഞ്ജലി, പ്രാദേശിക പരിപാടികൾ. 18 ന് നിഷാദ് സുൽത്താനും ഫാമിലിയും അവതരിപ്പിക്കുന്ന ഭക്തിഗാനമേള, 19 ന് ചെറിയ വിളക്ക് ദിവസം എ.കെ. ബ്രദേഷ്സ് നന്മണ്ടയുടെ തായമ്പക, രാജ്മോഹൻ കൊല്ലം, സുന്ദർ റാം, നിമാ സുബിൻ എന്നിവർ നയിക്കുന്ന ഹൃദയരാഗം, 20 ന് വലിയ വിളക്ക് ദിവസം കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ തായമ്പക, പിന്നണി ഗായകൻ ജാസി ഗിഫ്റ്റ് നയിക്കുന്ന തൊടുപുഴ ലോഗോ ബീറ്റ്സിൻ്റെ ഗാനമേള, പാഞ്ചാരിമേളത്തോടെയുള്ള എഴുന്നള്ളത്ത്. 21ന് താലപ്പൊലിദിവസം പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പ്രഗത്ഭർ അണിനിരക്കുന്ന പാണ്ടിമേളത്തോടെയുള്ള നാന്ദകം എഴുന്നള്ളിപ്പ്, വർണ്ണ വിസ്മയം എന്നിവ നടക്കും. ഗുരുതി തർപ്പണത്തിന് ശേഷം പുലർച്ചെ നടക്കുന്ന ശ്രീഭൂതബലിയോടെ ഉത്സവം സമാപിക്കും.
Latest from Local News
വടകര പാർലമെൻ്റ് അംഗം ശ്രീ ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കളെ പേരാമ്പ്രയിൽ വെച്ച് പോലീസ് ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് മൂടാടി
പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിയെ ആക്രമിച്ച പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് വില്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ്കമ്മിറ്റി ആവശ്യപ്പെട്ടു. പോലീസ് ആക്രമിച്ചിട്ടില്ല എന്ന കോഴിക്കോട് റൂറൽ
കെ.എസ്.ടി.യു ജനയുഗം സഹപാഠി കൊയിലാണ്ടി ഉപജില്ലാ തല അറിവുത്സവം കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ
മൂടാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് മുചുകുന്ന് നോർത്ത് യു.പിസ്കൂളിൽ വച്ച് വാർഡ് തല ഓക്സല്ലോ സംഗമം നടത്തി. കോഴിക്കോട് കൂടുംബശ്രീ ജില്ലാ
കൊയിലാണ്ടി: ഓൾ കേരള ആർമി സർവീസ് കോർപ്സ് ജില്ലാ കൺവൻഷൻ കവി പവിത്രൻ തീക്കുനി ഉദ്ഘാടനം ചെയ്തു. ഇ.എം.സത്യൻ അധ്യക്ഷനായി. സത്യൻ