പേരാമ്പ്ര സി കെ ജി എം ഗവ. കോളജിൽ എൻസിസി യൂണിറ്റ് ത്രിദിന ക്യാമ്പ് സമാപിച്ചു. പേരാമ്പ്ര അഗ്നി രക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ സുരക്ഷാ ബോധവൽക്കരണ ക്ലാസ് എടുത്തു. സി കെ ജി എം കോളേജിലെ അസോസിയേറ്റ് എൻസിസി ഓഫീസർ Lt. Dr. ശരൺ കെ എസ് സ്വാഗത പ്രസംഗം വഹിച്ചു. ഗൃഹ സുരക്ഷയെക്കുറിച്ചും തീപിടുത്ത പ്രതിരോധ മാർഗങ്ങളെ കുറിച്ചും വിശദീകരിച്ചു. ഫയർ എക്സ്റ്റിങ്യുഷറുകൾ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലനം നൽകി. പാചകവാതക സിലിണ്ടറുകളുടെ അപകട സാധ്യതകളും അഗ്നിപ്രതിരോധ മാർഗ്ഗങ്ങളും വിശദമാക്കി. വിവിധതരം റോപ്പ് റെസ്ക്യൂ പ്രവർത്തനങ്ങൾ ക്യാമ്പ് അംഗങ്ങളെ പരിശീലിപ്പിച്ചു. ക്യാമ്പ് അംഗങ്ങളുടെ സംശയങ്ങൾക്ക് ഫയർ ഓഫീസർ മറുപടി നൽകി.
Latest from Local News
കാലിക്കറ്റ് സര്‍വകലാശാല എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കായി ‘ജീവന’ എന്ന പേരില്‍ ദ്വിദിന നേതൃപരിശീലന ക്യാമ്പിന് തുടക്കമായി. കൈതപ്പൊയില്‍ ലിസ്സ
മലബാർ കോളേജ് ഓഫ് ആർട്സ് & സയൻസ്, മൂടാടിയിൽ നടന്ന “കാമ്പസ് ടാലെന്റോ” ഇന്റർ സ്കൂൾ ടാലന്റ് ഹണ്ട് വിജയകരമായി സമാപിച്ചു.
കൊയിലാണ്ടി: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കൊയിലാണ്ടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.എം കിഡ്സ് എൽ.എസ്.എസ്, യു.എസ്.എസ് മാതൃകാപരീക്ഷ അരിക്കുളം കെ.പി.എം.സ്.എം
റിട്ട. കൊയിലാണ്ടി മുൻസിഫ് കോടതി ജീവനക്കാരൻ കൊല്ലം പടിഞ്ഞാറം വീട്ടിൽ ശ്രീധരൻ നായർ (81) അന്തരിച്ചു. ഭാര്യ: പത്മാവതി അമ്മ. മക്കൾ
വ്യാപാരി–വ്യവസായികളുടെയും ചെറുകിട കച്ചവടക്കാരുടെയും ക്ഷേമം മുൻനിർത്തി, കക്ഷി രാഷ്ട്രീയത്തിനും ജാതി–മത വിഭാഗീയതയ്ക്കും അതീതമായി സ്വതന്ത്ര വീക്ഷണത്തോടെ പ്രവർത്തിച്ചുവരുന്ന കൊയിലാണ്ടി വ്യാപാരി വ്യവസായി







