ദുബായ്: ഫെബ്രുവരി 8ാം തീയ്യതി ശനിയാഴ്ച വുഡ്ലം പാർക്ക് സ്കൂളിൽ വച്ച് യു എ ഇ യിലെ മുഴുവൻ കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി പഞ്ചായത്ത് നിവാസികളുടെയും ഒത്തുചേരൽ സംഘടിപ്പിച്ചു. 600 ഓളം ആളുകൾ പങ്കെടുത്ത പരിപാടിയിൽ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സതി കിഴക്കയിൽ മുഖ്യാതിഥി ആയിരുന്നു. ചടങ്ങിൽ ഏറെ കാലം പ്രവാസ ലോകത്ത് സേവനങ്ങൾ സമർപ്പിച്ച പഞ്ചായത്ത് നിവാസികളെയും സ്പോൻസർമാരെയും ആദരിച്ചു. ചേമഞ്ചേരി മുസ്ലിം അസോസിയേഷൻ പ്രസിഡന്റ് ജലീൽ പി പി അധ്യക്ഷത വഹിച്ചു. ഗെയിമുകളും മാജിക് ഷോയും ഗാനമേളയും പരിപാടിയുടെ മാറ്റ് കൂട്ടി. സെക്രട്ടറി ഇബിൻ റംസീർ സ്വാഗതവും ട്രഷറർ നൗഫൽ പി പി നന്ദിയും പറഞ്ഞു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 19 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും 1. യൂറോളജി വിഭാഗം ഡോ : സായി
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ പൂക്കാട് കാഞ്ഞിലശ്ശേരിയിൽ ബോധി ഗ്രന്ഥാലയത്തോട് ചേർന്ന് നിർമ്മിച്ച ഇ.എം.എസ് ഓഡിറ്റോറിയം നാടിന് സമർപ്പിച്ചു.
അത്തോളി : തോരായിമഹാവിഷ്ണു ക്ഷേത്രത്തിൽ ഒക്ടോബർ 21 പുലർച്ചെ നാല് മണി മുതൽ ക്ഷേത്രക്കടവിൽ വാവുബലി തർപ്പണം നടക്കും. കോഴിക്കോട് ഭുവനേശ്വരി
പൊയിൽക്കാവ് : തുലാമാസ വാവുബലിക്ക് പൊയിൽക്കാവ് തീരത്ത് എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഒക്ടോബർ 21ന് പുലർച്ചെയാണ് പൊയിൽക്കാവ്
കൊയിലാണ്ടി നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടന പരിപാടിയിൽ നിന്ന് സ്ഥലം എം.പി ഷാഫി പറമ്പിലിനെ ഒഴിവാക്കിയതിൽ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി