മൊകവൂർ: മൊകവൂർ, എരഞ്ഞിക്കൽ മേത്തലേയിൽ റോഡ് ചാലിയിലേക്ക് ഇടിഞ്ഞ് വീണ് നാട്ടുകാർക്ക് കാൽനടയാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. മാസങ്ങളോളമായിട്ടും കോഴിക്കോട് കോർപ്പറേഷനും വാർഡ് കൗൺസിലറും ഒരു നടപടിയും എടുക്കാതെ കരാറുകാരന്റെ മേൽ കുറ്റും ചുമത്തി തലയൂരുകയാണ്. സ്കൂൾ വിദ്യാർത്ഥികളും സ്ത്രികളും കുട്ടികളും അടക്കം ഒട്ടെറെ പേർ യാത്ര ചെയ്യുന്ന റോഡാണിത്. കൗൺസിലറുടെ അനാസ്ഥക്കെതിരെ മൊകവൂർ അഞ്ചാം വാർഡ് ഐക്യജനാധിപത്യ മുന്നണി നരുക്കിനി താഴത്ത് സായാഹ്ന ധർണ്ണ നടത്തി. ഡി.സി.സി സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം, വാർഡ് പ്രസിഡണ്ട് സായിഷ് അദ്ധ്യക്ഷം വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രജ്ഞിത്ത് മഠത്തിൽ, സുരേഷ് മൊകവൂർ , ശൈലജ ജയകൃഷ്ണൻ പ്രവീൺ ഇല്ലത്ത്, പി.കെ ജയപ്രകാശൻ എന്നിവർ സംസാരിച്ചു.
Latest from Local News
ഇന്ത്യൻ ലോയേർസ് കോൺഗ്രസ്സിൻ്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ ഓണാഘോഷ പരിപാടികൾ നടത്തി. ജില്ലാ പ്രസിഡണ്ട് അഡ്വ. എ.ഇ.മാത്യു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട്
മൂടാടി: പാലിയേറ്റീവ് വൊളണ്ടിയർമാർക്ക് പരിശീലനം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി അദ്ധ്യക്ഷത
കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയും നെസ്റ്റ് കൊയിലാണ്ടിയും ചേർന്ന് കൊയിലാണ്ടി പെരുവട്ടൂർ നിയാർക്ക് ഇൻ്റർനാഷണൽ അക്കാദമയിൽ വെച്ച് ഓണാഘോഷം സംഘടിപ്പിച്ചു. ‘തെയ്തക’ എന്ന
നരിപ്പറ്റ യു.പി സ്കൂൾ അധ്യാപകൻ എം .പി. അശ്വിനെ സ്കൂൾ പരിസരത്തു വെച്ച് ഒരു കൂട്ടം ആളുകൾ അതിക്രൂരമായി മർദ്ദിച്ച നടപടി
കോരിച്ചൊരിയുന്ന മഴക്കാലത്തും പച്ചക്കറി കൃഷിയോ? സംശയം വേണ്ട, എളാട്ടേരി എരിയാരി മീത്തല്‍ ബാലകൃഷ്ണന്റെ കൃഷി ഫുൾ സക്സസ്. ബാലകൃഷ്ണൻ്റെ കൃഷിത്തോട്ടത്തില്‍ പച്ചക്കറി