ഒളളൂര്‍ കടവ് പാലം ഉദ്ഘാടനം 25ന്

കൊയിലാണ്ടി: ബാലുശ്ശേരി കൊയിലാണ്ടി മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് ഒളളൂര്‍കടവില്‍ നിര്‍മ്മിച്ച പാലം ഫെബ്രുവരി 25ന് വൈകീട്ട് മൂന്ന് മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ കെ.എം.സച്ചിന്‍ദേവ്,കാനത്തില്‍ ജമീല എം.എല്‍.എ എന്നിവര്‍ പങ്കെടുക്കും. പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് പാലം നിര്‍മ്മിച്ചത്. 250 മീറ്റര്‍ നീളത്തിലും,12 മീറ്റര്‍ വീതിയിലും നിര്‍മ്മിച്ച പാലത്തിന് 12 തൂണുകളാണ് ഉളളത്. പാലത്തിന്റെ ഇരു വശത്ത് കാല്‍നട യാത്രക്കാര്‍ക്ക് പോകാന്‍ നടപ്പാതയുണ്ട്. 20.36 കോടി രൂപ ചെലവിലാണ് പാലം നിര്‍മ്മിച്ചത്. പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതോടെ ചെങ്ങോട്ടുകാവ്,ചേലിയ വഴി ഒളളൂര്‍,പുത്തഞ്ചേരി ,കൂമുളളി,അത്തോളി ഭാഗത്തേക്ക് എളുപ്പത്തില്‍ പോകാന്‍ കഴിയും.

Leave a Reply

Your email address will not be published.