വടകര ലോക്സഭാ മണ്ഡലത്തിലെ തീരപ്രദേശങ്ങളിൽ അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്താനായി ഷാഫി പറമ്പിൽ എം.പിയുടെ വികസന ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ അനുവദിച്ചു.
തുക ഉപയോഗിച്ച് വാങ്ങുന്ന 5 സുരക്ഷബോട്ടിൽ ഔട്ട്‌ബോർഡ് എൻജിൻ, ലൈഫ്ബോയേ, സുരക്ഷ കിറ്റുകൾ, ടോർച്ച് തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ചോമ്പാല, വടകര ബീച്ച്, തിക്കോടി, കണ്ണൂർ ജില്ലയിലെ ന്യൂ മാഹി, തലായി (തലശ്ശേരി) എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ബോട്ടുകളുടെ പ്രവർത്തനം.
