കീഴരിയൂരിലെ വിവിധ രംഗങ്ങളിലെ കലാകാരൻമാരെ ഉൾപ്പെടുത്തിക്കൊണ്ട് കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ രൂപീകരിച്ചു. ഫോക്‌ലോർ ഇനങ്ങൾക്കും മാപ്പിള കലകൾക്കും അനുഷ്ഠാന കലകൾക്കും ഫൗണ്ടേഷൻ പ്രത്യേക പ്രാധാന്യം നൽകും. മേലടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.എം. രവീന്ദ്രൻ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. എം.ജി. ബൽരാജ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം മാലത്ത് സുരേഷ്, ഇടത്തിൽ രാമചന്ദ്രൻ, രവീന്ദ്രൻ നീലാംബരി, കെ. ചന്ദ്രൻ, സി.എം. കുഞ്ഞിമൊയ്തി, കെ.എം. വേലായുധൻ, ഫൈസുന്നീസ ടീച്ചർ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി എം.ജി. ബൽരാജ് (പ്രസിഡണ്ട്), രവീന്ദ്രൻ നീലാംബരി (സെക്രട്ടറി), ഇടത്തിൽ രാമചന്ദ്രൻ ( കോർഡിനേറ്റർ), സി.എം. കുഞ്ഞിമൊയ്തി (ട്രഷറർ) കെ.ടി. പ്രസാദ്, കൃഷ്ണൻ എം.കെ (വൈസ് പ്രസിഡണ്ടുമാർ), വിനു അച്ചാറമ്പത്ത്, അശോകൻ വാളിക്കണ്ടി (ജോ. സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.
Latest from Local News
നന്തി കിഴൂർ റോഡ് അടക്കരുത് സമര പന്തൽ ഉദ്ഘാടനം ചെയ്തു. എൻ.എച്ച് 66 ൻ്റ ഭാഗമായി നന്തി ചെങ്ങോട്ട് കാവ് ബൈപാസ്
കൊയിലാണ്ടി: ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം. നമ്പ്രത്തുകര വെളിയണ്ണൂർ തെരു ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മോഷ്ടിച്ചത്. മൂന്നു ഭണ്ഡാരങ്ങളാണ് കുത്തി തുറന്നത്.
ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് അഡ്വ. കെ.എം. സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് കൈവരിച്ച പ്രധാന നേട്ടങ്ങളും
പേരാമ്പ്ര സംഘർഷത്തില്‍ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ. പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു എന്ന കേസിലാണ് അറസ്റ്റ്.
കൂമുള്ളി പുതുക്കോട്ട് ശാല ദുർഗ്ഗാദേവി ക്ഷേത്രത്തിൽ നവംബർ എട്ടു മുതൽ 15 വരെ ഭാഗവത സപ്താഹാചാര്യൻ സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തിൽ