ലഹരിക്കെതിരെ മില്യൺ ഷൂട്ട് ക്യാമ്പയിൻ ചങ്ങരോത്ത് പഞ്ചായത്തിൽ സയ്യിദ് അലി തങ്ങൾ ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് ബോധവൽക്കരണം ആരംഭിച്ചു. സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം നടക്കുന്ന മില്യൺ ഷൂട്ട് ക്യാമ്പയിന്റെ ചങ്ങരോത്ത് പഞ്ചായത്ത്‌തല ഉദ്ഘാടനം കടിയങ്ങാട് പാലം ടെറഫിൽ ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് അലി തങ്ങൾ നിർവഹിച്ചു. പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ് അബ്ദുൽ റഷീദ് കരിങ്ങണ്ണിയിൽ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി ലഹരി വിരുദ്ധ സന്ദേശം നൽകി. പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സിദ്ധീഖ് തൊണ്ടിയിൽ, മുഹമ്മദലി കന്നാട്ടി, ഫൈസൽ കടിയങ്ങാട്, മിഖ്ദാദ് പുറവൂർ, അൻഷിഫ് ടി കെ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.