വയനാട് ജില്ലയിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ചു

വയനാട് ജില്ലയിൽ നാളെ ഹർത്താൽ.  എഫ്ആർഎഫ് തൃണമൂൽ കോൺഗ്രസും ആണ് ഹർത്താൽ പ്രഖ്യാപിച്ചത്. വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ. പാൽ, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസേവനങ്ങൾ, കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മനുവിൻ്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നവരേയും ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വയനാട്ടിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ മനുഷ്യ ജീവനുകൾ നഷ്‌ടപ്പെടുന്നത് നിത്യസംഭവമായിമാറിയിട്ടും വനംവകുപ്പിന്റെ അനാസ്ഥ തുടരുന്നതിലും സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കാത്ത തിൽ പ്രതിഷേധിച്ചുമാണ് ഹർത്താലെന്നും, കടകൾ അടപ്പിക്കാനോ, വാഹനങ്ങൾ തടയാനോ തങ്ങൾ മുതിരില്ലെന്നും പൊതുജനം മനഃസാക്ഷിക്കനുസരിച്ച് ഹർത്താലിനോട് സഹകരിക്കണമെന്നും എഫ്.ആർ.എഫ്. ജില്ലാ ചെയർമാനും, തൃണമൂൽ കോൺഗ്രസ് ജില്ലാ കൺവീനറുമായ പി.എം. ജോർജ് അറിയിച്ചു

Leave a Reply

Your email address will not be published.