ചാലിക്കരയില്‍ മൊബൈല്‍ ടവറിനെതിരെ പ്രതിഷേധിച്ച നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷം; പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യാശ്രമം

പേരാമ്പ്ര ചാലിക്കരയില്‍ മൊബൈല്‍ ടവറിനെതിരെ പ്രതിഷേധിച്ച നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷം. കോടതി ഉത്തരവ് പ്രകാരം പോലീസ് സംരക്ഷണത്തോടെ ടവര്‍ നിര്‍മാണ തൊഴിലാളികള്‍ എത്തിയപ്പോഴാണ് സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

നിര്‍മാണ തൊഴിലാളികളെ തടഞ്ഞതോടെ പോലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ മാറ്റി. ഇതിനിടെ നാട്ടുകാരില്‍ ഒരാള്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിക്കുകയും ചെയ്തു. ചാലില്‍ രവീന്ദ്രനാണ് ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചത്. ബഹളത്തിനിടെ കുഴഞ്ഞുവീണ രവീന്ദ്രനെ ആശുപത്രിയിലേക്ക് മാറ്റി. രവീന്ദ്രന്റെ കൈയില്‍നിന്ന് പെട്രോള്‍ കുപ്പി പിടിച്ചുമാറ്റുന്നതിനിടെ പേരാമ്പ്ര സി.ഐ. ജംഷീദിന് പെട്രോള്‍ കണ്ണില്‍ വീണ് പരിക്കേറ്റു.  പ്രതിഷേധിച്ച പത്തുപേരെ സംഭവസ്ഥലത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

കീഴരിയൂർ ഫെസ്റ്റിന് നാളെ തുടക്കമാകും

Next Story

കൊയിലാണ്ടി നഗരസഭ ലാപ്ടോപ്പുകൾ വിതരണം ചെയ്തു

Latest from Local News

പേരാമ്പ്ര സംഘർഷത്തില്‍ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ

പേരാമ്പ്ര സംഘർഷത്തില്‍ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ. പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു എന്ന കേസിലാണ് അറസ്റ്റ്.

കൂമുള്ളി പുതുക്കോട്ട് ശാല ദുർഗ്ഗാദേവി ക്ഷേത്രത്തിൽ ഭക്തജന സദസ്സ് നടത്തി

കൂമുള്ളി പുതുക്കോട്ട് ശാല ദുർഗ്ഗാദേവി ക്ഷേത്രത്തിൽ നവംബർ എട്ടു മുതൽ 15 വരെ ഭാഗവത സപ്താഹാചാര്യൻ സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തിൽ

അച്ഛനും അമ്മയും മകനും രോഗബാധിര്‍, ചികിത്സയ്ക്കും നിത്യാനിദാന ചെലവിനും മാര്‍ഗ്ഗമില്ല, ഈ കുടുംബത്തിന് വേണം നാടിന്റെ കരുതലും സഹായവും

അത്തോളി: അസുഖ ബാധിതരായ അച്ഛനും അമ്മയ്ക്കും ആശ്രയമായി ഓട്ടോറിക്ഷയോടിച്ച് കിട്ടുന്ന തുച്ഛ വരുമാനത്തിലൂടെ കുടുംബം പുലര്‍ത്തിയിരുന്ന മകന്‍ കൂടി രോഗബാധിതനായതോടെ ജീവിത

കക്കയം പവർഹൗസ് പെൻസ്റ്റോക് നിർമാണത്തിന് ഭൂമി നൽകിയ കർഷകരുടെ നികുതി സ്വീകരിച്ചു

 20 വർഷമായി തുടരുന്ന നിരന്തര ശ്രമങ്ങൾക്ക് ശേഷം കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം ഗ്രാമത്തിലെ അഞ്ച് കുടുംബങ്ങൾക്ക് സ്വന്തം ഭൂമിയുടെ ഉടമസ്ഥാവകാശം തിരികെ