എട്ടുമാസം പ്രായമായ കുട്ടി തൊണ്ടയിൽ അടപ്പ് കുടുങ്ങി മരിച്ചതിൽ അസ്വാഭാവികതയെന്ന പരാതിയുമായി പിതാവ്. പൊക്കുന്ന് സ്വദേശി നിസാറിൻ്റെ മകൻ മുഹമ്മദ് ഇബാദ് ആണ് കഴിഞ്ഞ രാത്രി മരിച്ചത്. നിസാറിൻ്റെ ആദ്യത്തെ കുട്ടി രണ്ടു വർഷം മുൻപ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു. രണ്ടു കുട്ടികളും മരിച്ചത് ഭാര്യവീട്ടിൽ വച്ചാണ്. വീണ്ടും ഒരു കുഞ്ഞ് കൂടി മരിച്ച പശ്ചാത്തലത്തിലാണ് കുഞ്ഞിന്റെ പിതാവ് പരാതിയുമായി രംഗത്തെത്തിയത്.
14 ദിവസം പ്രായമുള്ളപ്പോഴായിരുന്നു ആദ്യ കുട്ടിയുടെ മരണം. ഇന്നലെ രാത്രി രണ്ടാമത്തെ കുട്ടിയുടെ തൊണ്ടയിൽ അടപ്പു കുടുങ്ങിയപ്പോൾ കോട്ടപ്പറമ്പ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മുൻപ് ഈ കുട്ടി ഓട്ടോറിക്ഷയിൽനിന്നു വീണപ്പോൾ ആശുപത്രിയിൽ എത്തിക്കാൻ വൈകിയിരുന്നെന്നും പരാതിയിൽ പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Latest from Local News
കൊയിലാണ്ടി: ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം. നമ്പ്രത്തുകര വെളിയണ്ണൂർ തെരു ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മോഷ്ടിച്ചത്. മൂന്നു ഭണ്ഡാരങ്ങളാണ് കുത്തി തുറന്നത്.
ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് അഡ്വ. കെ.എം. സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് കൈവരിച്ച പ്രധാന നേട്ടങ്ങളും
പേരാമ്പ്ര സംഘർഷത്തില്‍ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ. പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു എന്ന കേസിലാണ് അറസ്റ്റ്.
കൂമുള്ളി പുതുക്കോട്ട് ശാല ദുർഗ്ഗാദേവി ക്ഷേത്രത്തിൽ നവംബർ എട്ടു മുതൽ 15 വരെ ഭാഗവത സപ്താഹാചാര്യൻ സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തിൽ
അത്തോളി: അസുഖ ബാധിതരായ അച്ഛനും അമ്മയ്ക്കും ആശ്രയമായി ഓട്ടോറിക്ഷയോടിച്ച് കിട്ടുന്ന തുച്ഛ വരുമാനത്തിലൂടെ കുടുംബം പുലര്‍ത്തിയിരുന്ന മകന്‍ കൂടി രോഗബാധിതനായതോടെ ജീവിത