സംസ്ഥാനത്ത് 78 മദ്യവില്‍പ്പനശാലകള്‍ കൂടി തുറക്കും

സംസ്ഥാനത്ത് 78 മദ്യവില്‍പ്പനശാലകള്‍ കൂടി തുറക്കും.  പൊതുജനപ്രക്ഷോഭവും മറ്റും മൂലം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയ ഷോപ്പുകളാണ് വീണ്ടും തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

മദ്യവില്‍പ്പനശാലകള്‍ക്ക് കെട്ടിടം വാടകയ്ക്ക് കിട്ടാന്‍ പ്രയാസം നേരിട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചിരുന്നു. കെട്ടിടം വാടകയ്ക്ക് നല്‍കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി 562 പേര്‍ ഈ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു. ഈ കെട്ടിടങ്ങള്‍ പരിശോധിച്ചാണ് ആദ്യഘട്ടത്തില്‍ 78 ഷോപ്പുകള്‍ തുറക്കുന്നത്. ഇതില്‍ 68 ഷോപ്പുകള്‍ ബീവറേജസ് കോര്‍പറേഷനും 10 എണ്ണം കണ്‍സ്യൂമര്‍ഫെഡിനുമാണ് നല്‍കുന്നത്. വിലകൂടിയ മദ്യംവില്‍ക്കുന്ന 14 സൂപ്പര്‍ പ്രീമിയം ഔട്ട് ലെറ്റുകളില്‍ നാലെണ്ണവും ഉടന്‍ ആരംഭിക്കും. ഇതിനെല്ലാം പുറമേ 175 ഷോപ്പുകള്‍ കൂടി തുടങ്ങാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. അതേസമയം, പുതിയ ഷോപ്പുകള്‍ ബാറുകള്‍ക്ക് സമീപം സ്ഥാപിക്കരുതെന്നാവശ്യപ്പെട്ട് ബാര്‍ ഉടമകളുടെ സംഘടന സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്. 

Leave a Reply

Your email address will not be published.

Previous Story

റെഡ് കർട്ടൻ കൊയിലാണ്ടിയുടെ ജയചന്ദ്രൻ സംഗീതാഞ്ജലി ഇന്ന് വൈകീട്ട് 5 മണിക്ക്

Next Story

ഓൾ കേരള ഡിസ്ട്രിബ്യൂട്ട് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് വ്യാപാര സൗഹൃദ മീറ്റ് സംഘടിപ്പിച്ചു

Latest from Uncategorized

ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ ഉടമ പീഡിപ്പിച്ചതായി പരാതി, കോഴിക്കോട് സ്വദേശി അറസ്റ്റില്‍

ബംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ ഹോസ്റ്റലുടമ പിടിയിൽ. കോഴിക്കോട് സ്വദേശി അഷ്റഫാണ് അറസ്റ്റിലായത്. പെൺകുട്ടി താമസിക്കുന്ന ഹോം സ്റ്റേയുടെ ഉടമയാണ് ഇയാൾ.ലോക്കൽ

കോതമംഗലത്ത് ആണ്‍ സുഹൃത്ത് അന്‍സിലിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തലുമായി പൊലീസ്

കോതമംഗലത്ത് ആണ്‍ സുഹൃത്ത് അന്‍സിലിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തലുമായി പൊലീസ്. കേസ് പിന്‍വലിക്കാന്‍ വാഗ്ദാനം ചെയ്ത പണം

പ്രോട്ടീന്‍ എന്തുകൊണ്ട് അത്ര പ്രധാനമാണ്?

നമ്മുടെ ശരീരത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളില്‍ ഒന്നാണ് പ്രോട്ടീന്‍. ക്ഷീണവും മുടികൊഴിച്ചിലും ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന അസുഖങ്ങളും ഒക്കെ ശരീരം കാണിച്ചുതരുന്ന മുന്നറിയിപ്പ്

വടകര സൈബര്‍ പൊലീസ് സ്റ്റേഷന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ദില്‍ജിത്ത് അന്തരിച്ചു

വടകര സൈബർ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന എടക്കയിൽ സ്വദേശി ആരങ്ങാട്ട് ദിൽജിത്ത് (42 വയസ്) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ചെറുവണ്ണൂർ

കാരയാട് തറമ്മലങ്ങാടിയിലെ വലിയ മഠത്തിൽ ദിനേശ് അന്തരിച്ചു

കാരയാട് തറമ്മലങ്ങാടിയിലെ വലിയ മഠത്തിൽ ദിനേശ് (58)(റിട്ട.ഗവ: നഴ്സിങ്ങ് കോളേജ് കോഴിക്കോട്) അന്തരിച്ചു. യുവ കലാ സാഹിതി കോഴിക്കോട് ജില്ലാ കമ്മിറ്റി