മൂടാടി: സോഷ്യലിസ്റ്റ് നേതാവും അടിയന്തരാവസ്ഥാ വിരുദ്ധ സമരനായകനും മികച്ച സഹകാരിയുമായ മഠത്തിൽ ഗോപാലനെ അനുസ്മരിച്ചു. ആർ.ജെ.ഡി മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സംഗമവും നടന്നു. അനുസ്മരണ സമ്മേളനം ജില്ലാപഞ്ചായത്തംഗം എം.പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. കെ.എം കുഞ്ഞിക്കണാരൻ അദ്ധ്യക്ഷനായ ചടങ്ങിൽ രാമചന്ദ്രൻ കുയ്യണ്ടി, എം.കെ.പ്രേമൻ, എം.പി. അജിത, രജീഷ്മാണിക്കോത്ത്, എം.കെ. ലക്ഷ്മി, വി.എം.വിനോദൻ , രജിലാൽ മാണിക്കോത്ത്, അർജുൻ മഠത്തിൽ എന്നിവർ സംസാരിച്ചു.
