ഫാസ്റ്റ് ട്രാക്ക് കോടതികളും പോക്‌സോ കോടതികളും സ്ഥിരം സംവിധാനമാക്കണമെന്നു ഷാഫി പറമ്പില്‍ എം.പി

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്ന ഫാസ്റ്റ് ട്രാക്ക് കോടതികളും പോക്‌സോ കോടതികളും സ്ഥിരം സംവിധാനമാക്കണമെന്നു ഷാഫി പറമ്പില്‍ എം.പി ആവശ്യപ്പെട്ടു. നിലവില്‍ താല്‍കാലിക അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കോടതികളുടെ കാലാവധി 2026 മാര്‍ച്ചില്‍ അവസാനിക്കുകയാണ്.

രാജ്യത്താകമാനമുള്ള 747 ഫാസ്റ്റ് ട്രാക്ക് കോടതികളും 406 പോക്‌സോ കോടതികളും ചേര്‍ന്നു 2024 വരെ മൂന്നു ലക്ഷത്തോളം കേസുകള്‍ തീര്‍പ്പാക്കിയിട്ടുണ്ടെന്ന വസ്തുത ഇരകള്‍ക്ക് വേഗത്തില്‍ നീതി ലഭ്യമാക്കുന്നതിനു ഈ സംവിധാനം തുടരേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നു.

ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി അര്‍ജുന്‍ രാം മേഘവാളിനയച്ച കത്തില്‍ എംപി ആവശ്യപ്പെട്ടു. വിഷയത്തില്‍ എംപിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് നാദാപുരം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. പ്രമോദ് കക്കട്ടില്‍ നിവേദനം നല്‍കിയിരുന്നു.

Leave a Reply

Your email address will not be published.

Previous Story

കേരള ബജറ്റ് – വഞ്ചനയുടെ സാക്ഷ്യപത്രം – കെ പി.എസ്.ടി.എ

Next Story

വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

Latest from Main News

ബാലുശ്ശേരി, ചേളന്നൂര്‍, കൊടുവള്ളി ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്ത് സംവരണ വാര്‍ഡുകള്‍

ബാലുശ്ശേരി, ചേളന്നൂര്‍, കൊടുവള്ളി ബ്ലോക്കുകള്‍ക്കു കീഴിലുള്ള ഗ്രാമപഞ്ചാത്തുകളിലെ സംവരണ വാര്‍ഡുകള്‍ ജില്ലാ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.

ശബരിമലയിലെ സ്വർണക്കവർച്ച: ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കണം- കെ.മുരളീധരൻ

ശബരിമലയിലെ സ്വർണക്കവർച്ച ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കും വിശ്വാസവഞ്ചനയ്ക്കുമെതിരെ കെപിസിസി സംഘടിപ്പിക്കുന്ന വിശ്വാസസംരക്ഷണയാത്രയ്ക്ക്

വികസന ആശയങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്ത് കൊയിലാണ്ടി നഗരസഭ വികസന സദസ്സ്

സംസ്ഥാന സര്‍ക്കാറിന്റെയും നഗരസഭയുടെയും വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിച്ച് കൊയിലാണ്ടി നഗരസഭ വികസന സദസ്സ്. കൊയിലാണ്ടി ഇ.എം.എസ് ടൗണ്‍ ഹാളില്‍ നടന്ന പരിപാടി

ലൈഫ് മിഷന്‍: ജില്ലയില്‍ 34,723 വീടുകള്‍ പൂര്‍ത്തിയായി ; 42,677 ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയില്‍ വീട് അനുവദിച്ചത്

സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷനില്‍ ജില്ലയില്‍ ഇതുവരെ വീട് അനുവദിച്ചത് 42,677 ഗുണഭോക്താക്കള്‍ക്ക്. ഇതില്‍ 34,723 വീടുകളുടെ