കോരപ്പുഴയെ സംരക്ഷിക്കാൻ മനുഷ്യചങ്ങല തീർക്കും

വെങ്ങളം: നാഷണൽ ഹൈവേ 66 ൻ്റെ നിർമ്മാണത്തിൻ്റെ ഭാഗമായി അനധികൃതമായി പുഴയിൽ നിക്ഷേപിച്ച മണ്ണും കോൺക്രീറ്റ് വെയ്സ്റ്റും അടിയന്തിരമായി എടുത്തുമാറ്റി കോരപ്പുഴയെ സംരക്ഷിക്കണമെന്ന് കോരപ്പുഴയിൽ നടന്ന സമര പ്രഖ്യാപന കൺവൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ടി.കെ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. മാർച്ച് 15 ന് വൈകീട്ട് നാലിന് മത്സ്യതൊഴിലാളികളും ബഹുജനങ്ങളും ചേർന്ന് വെങ്ങളം മുതൽ കോരപ്പുഴ വരെ മനുഷ്യചങ്ങല തീർക്കും. വാർഡ് മെമ്പർ ശ്രീമതി. സന്ധ്യ സമര പ്രഖ്യാപനം നടത്തി. പി.സി. സതീഷ് ചന്ദ്രൻ, സി.എം. സുനിലേശൻ, ടി.പി. വിജയൻ, പി.കെ. സന്തോഷ്, അജയകുമാർ .പി.കെ. എന്നിവർ സംസാരിച്ചു. കെ.സി.ഗണേശൻ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.