ഉദ്ഘാടനത്തിനൊരുങ്ങി കോഴിക്കോട് കോണ്‍ഗ്രസ് ഓഫീസ്

കോഴിക്കോട്: കാത്തിരിപ്പിനൊടുവില്‍ കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് കെട്ടിടമായ ലീഡര്‍ കെ. കരുണാകരന്‍ മന്ദിരം ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഏഴര കോടി ചെലവില്‍ 24,000 ചതുരശ്രയടി വിസ്തൃതിയില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച പുതിയ ഓഫീസ് ഏപ്രില്‍ അഞ്ച് ശനിയാഴ്ച രാവിലെ 11 മണിക്ക് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി ഓഫീസ് ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍സി, ശശി തരൂര്‍ എംപി, കൊടികുന്നില്‍ സുരേഷ് എംപി, മുന്‍ കെപിസിസി പ്രസിഡണ്ടുമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.എം. സുധീരന്‍, കെ. മുരളീധരന്‍, എംഎം ഹസ്സന്‍, ജില്ലയില്‍നിന്നുള്ള എംപിമാര്‍, കെപിസിസി ഭാരവാഹികള്‍, സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. ഓഡിറ്റോറിയത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നാമധേയമാണ് നല്‍കിയിരിക്കുന്നത്. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരുടെ അര്‍ദ്ധകായ പ്രതിമക്ക് പുറമെ സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍, ബി.ആര്‍. അംബേദ്ക്കര്‍, മൗലാന അബുല്‍കലാം, ലാല്‍ബഹദൂര്‍ ശാസ്ത്രി, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, സി.കെ. ഗോവിന്ദന്‍നായര്‍, കെ. കേളപ്പജി, മൊയ്തുമൗലവി, മുഹമ്മദ് അബഹ്ദുറഹിമാന്‍ സാഹിബ്, കെ.പി. കേശവമേനോന്‍, കെ. മാധവന്‍ നായര്‍, എ.വി. കുട്ടിമാളുഅമ്മ എന്നിവരുടെ ഛായാശില്പങ്ങളും ദേശീയ സമരചരിത്രത്തിലെ പ്രധാന സംഭവങ്ങളുടെ ആവിഷ്‌കാരവും ഓഫീസില്‍ സജ്ജമാക്കും. മുന്‍ ഡിസിസി പ്രസിഡന്റുമാരും, പ്രധാന നേതാക്കളുമായ ഡോ. കെ.ജി. അടിയോടി, എന്‍.പി. മൊയ്തീന്‍, എ. സുജനപാല്‍, പി. ശങ്കരന്‍, യു. രാജീവന്‍, സിറിയക് ജോണ്‍, എം. കമലം, കെ. സാദിരിക്കോയ, എം.ടി. പത്മ എന്നീ നേതാക്കളുടെ പേരില്‍ പ്രത്യേക ബ്ലോക്കുകള്‍ സജ്ജീകരിക്കും. കോണ്‍ഗ്രസ് രൂപീകരണം മുതലുള്ള പ്രസിഡന്റുമാര്‍, കെപിസിസി പ്രസിഡന്റുമാര്‍ എന്നിവര്‍ക്ക് പുറമെ ആര്യാടന്‍ മുഹമ്മദ്, എ.സി. ഷണ്‍മുഖദാസ്, കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, പി.പി. ഉമ്മര്‍കോയ, പി.വി. ശങ്കരനാരായണന്‍, മണിമംഗലത്ത് കുട്ട്യാലി, ഇ. നാരായണന്‍ നായര്‍, വൈക്കം മുഹമ്മദ് ബഷീര്‍, അപ്പക്കോയ ഹാജി, വി.പി. കുഞ്ഞിരാമകുറുപ്പ്, വയലില്‍ മൊയ്തീന്‍കോയ ഹാജി, പി.ടി. തോമസ്, സുരേശന്‍ മാസ്റ്റര്‍ എന്നിവരുടെയും ജില്ലയിലെ മറ്റു പ്രമുഖ നേതാക്കളുടെയും ഛായാചിത്രം സജ്ജീകരിക്കും. വാര്‍ത്താസമ്മേളനത്തില്‍ എം.കെ രാഘവന്‍ എംപി, ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍, മുന്‍ ഡിസിസി പ്രസിഡന്റ് കെ.സി അബു, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ. ജയന്ത്, രാഷ്ട്രീയ കാര്യസമിതി അംഗം എന്‍. സുബ്രഹ്മണ്യന്‍, ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എം. രാജന്‍, ജനറല്‍ സെക്രട്ടറി പി.എം അബ്ദുറഹ്മാന്‍, ഡിസിസി ജനറല്‍ സെക്രട്ടറി ഷാജിര്‍ അറാഫത്ത്, എ. ഷിയാലി എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ചേമഞ്ചേരി കുന്നാടത്ത് ദാമോദരൻ കിടാവ് അന്തരിച്ചു

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 10 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Latest from Local News

എഞ്ചിൻ തകരാറിലായതിനെത്തുടർന്നു കടലിൽ അകപ്പെട്ട മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി

  എഞ്ചിൻ തകരാറിലായതിനെത്തുടർന്നു കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ ഫിഷറീസ് രക്ഷാ ബോട്ട് രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. കൊയിലാണ്ടിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ 30

കാപ്പാട് കനിവ് സ്നേഹതീരത്തിൽ സൗഹൃദ സംഗമം നടന്നു

  കാപ്പാട് : കനിവ് സ്നേഹതീരത്തിൽ നടന്ന സൗഹൃദ സംഗമം സ്നേഹതീരത്തിലെ അന്തേവാസികൾക്കുള്ള സമർപ്പണത്തിൻ്റെ സ്നേഹ സംഗമമായി മാറി. കോഴിക്കോട് മെഡിക്കൽ

പൂക്കാട് കുഞ്ഞി കുളങ്ങര തെരു കാഞ്ഞിരക്കണ്ടി ശ്രീവിദ്യയിൽ ശ്രീദേവി അമ്മ അന്തരിച്ചു

പൂക്കാട്: കുഞ്ഞി കുളങ്ങര തെരു കാഞ്ഞിരക്കണ്ടി ശ്രീവിദ്യയിൽ ശ്രീദേവി അമ്മ (82) അന്തരിച്ചു. ഭർത്താവ് പരേതനായ ബാലൻ മാസ്റ്റർ( റിട്ട: അധ്യാപകൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 04 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 04 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30

നമ്പ്രത്ത്കര യു.പി സ്കൂളിൽ ഉന്നത വിജയികൾക്ക് അനുമോദനവും എൻഡോവ്മെന്റ് സ്കോളർഷിപ്പ് വിതരണവും നടന്നു

നമ്പ്രത്ത്കര: നമ്പ്രത്ത്കര യു.പി സ്കൂളിൽ വിവിധ എൻഡോവ്മെന്റ് സ്കോളർഷിപ്പ് വിതരണവും,ഈ വർഷത്തെ എൽ എസ് എസ്, യു എസ് എസ് പരീക്ഷയിൽ