ഇ.കെ. പത്മനാഭൻ മാസ്റ്റരുടെ ചരമ വാർഷികം ആചരിച്ചു

കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടും, മികച്ച അദ്ധ്യാപകനും, നാടകപ്രവർത്തകനുമായിരുന്ന ഇ.കെ. പത്മനാഭൻ മാസ്റ്റരുടെ ചരമ വാർഷികം ആചരിച്ചു. രാവിലെ വീട്ടുവളപ്പിൽ പുഷ്പാർച്ചനയും, അനുസ്മരണ സമ്മേളനവും നടന്നു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എൻ. മുരളീധരൻ തൊറോത്തിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സിക്രട്ടറിമാരായ അഡ്വ. കെ.വിജയൻ, രാജേഷ് കീഴരിയൂർ, ഡി.സി.സി എക്സിക്യൂട്ടീവ് അംഗം വി.വി.സുധാകരൻ, വി.ടി. സുരേന്ദ്രൻ, രജീഷ് വെങ്ങളത്ത് കണ്ടി, അരുൺ മണമൽ, യു.കെ രാജൻ, സി.പി.മോഹനൻ, കെ.വി.റീന എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.