മേപ്പയ്യൂർ ഫെസ്റ്റിനോടനുബന്ധിച്ച് മേപ്പയ്യൂർ ടൗണിൽ ബ്ലൂമിംഗ് ആർട്സ് പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച തത്സമയ ക്വിസ്സ് പ്രോഗ്രാം ‘ഓപ്പൺ ബാറ്റിൽ’ ശ്രദ്ധേയമായി. ഫെസ്റ്റിനെത്തിയ നൂറുകണക്കിനാളുകൾ മത്സരത്തിൽ പങ്കാളികളായി. തത്സമയ സമ്മാനദാനവും നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.പ്രസന്ന സമ്മാനദാനം നടത്തി. അശ്വതി വിശ്വൻ മത്സരത്തിന് നേതൃത്വം നൽകി. ബ്ലൂമിംഗ് പ്രസിഡൻ്റ് ഷബീർ ജന്നത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ, മാധ്യമ പ്രവർത്തകരായ മുജീബ് കോമത്ത്, പി.കെ.പ്രിയേഷ്കുമാർ, മേപ്പയ്യൂർ ഫെസ്റ്റ് പബ്ലിസിറ്റി കൺവീനർ നിഷാദ് പൊന്നങ്കണ്ടി, കെ.പി.രാമചന്ദ്രൻ, എം.കെ.കുഞ്ഞമ്മത്, പി.കെ.അനീഷ് എന്നിവർ പ്രസംഗിച്ചു.
Latest from Local News
അത്തോളി ഗ്രാമപഞ്ചായത്ത് ഫണ്ടിൽ ജി.എൽ.പി സ്കൂളിൽ നിർമ്മിച്ച അടിസ്ഥാന സൗകര്യ വികസനവും ചുറ്റുമതിൽ, പ്രവേശന കവാടവും ഗെയിറ്റും പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാജൻ
കൊയിലാണ്ടി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹ മാധ്യമത്തിലൂടെ അവഹേളിച്ചു വെന്ന പരാതിയിൽ ചേമഞ്ചേരിയിലെ മുസ്ലിം ലീഗ് നേതാവ് സാദിഖ് അവീറിനെ വടകര
കൊയിലാണ്ടി: മുചുകുന്ന് എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജിൽ എം.കോം ഫിനാന്‍സ്, എം.എസ്.സി ഫിസിക്സ് കോഴ്സുകളില്‍ എസ്.ടി കാറ്റഗറിയില്‍ ഒഴിവുണ്ട്. ക്യാപ് രജിസ്ട്രേഷന്‍ ഉള്ള
സമൂഹ്യ സാംസ്കാരിക പ്രവർത്തകൻ, മികച്ച അദ്ധ്യാപകൻ, ഹോമിയോ ചികിത്സകൻ ഗ്രന്ഥശാല പ്രവർത്തകൻ, കരുത്തുറ്റ സംഘാടകൻ ദീർഘകാലം മുചുകുന്ന് അപ്പർ പ്രൈമറി സ്കൂൾ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 28 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ