സംസ്ഥാന ബജറ്റില്‍ കൊയിലാണ്ടി മണ്ഡലത്തിലെ റോഡ് വികസനത്തിന് 10 കോടി

കൊയിലാണ്ടി: സംസ്ഥാന ബജറ്റില്‍ കൊയിലാണ്ടി മണ്ഡലത്തിലെ ആറ് റോഡുകളുടെ നിര്‍മ്മാണ നവീകരണ പ്രവർത്തികള്‍ക്ക് 10 കോടി അനുവദിച്ചു.
മൂരാട്-തുറശ്ശേരിക്കടവ് റോഡിന് രണ്ട് കോടി, ചെങ്ങോട്ടുകാവ്-ഉള്ളൂര്‍ക്കടവ് റോഡിന് രണ്ടരക്കോടി, പുറക്കാട് ഗോവിന്ദന്‍ കെട്ട്- അച്ഛന്‍വീട്ടില്‍ റോഡിന് ഒന്നരക്കോടി,കാട്ടിലെ പീടിക-കണ്ണങ്കടവ്-കപ്പക്കടവ് റോഡിന് രണ്ടരക്കോടി, പാറക്കാട്-ചാക്കര-അക്വഡേറ്റ്-പാച്ചാക്കല്‍ റോഡിന് ഒരു കോടി, മണമല്‍ ഹോമിയോ ഹോസ്പിറ്റല്‍-അണേല റോഡിന് 50 ലക്ഷം എന്നിങ്ങനെയാണ് മണ്ഡലത്തിലെ റോഡുകള്‍ക്ക് ബജറ്റില്‍ തുക പ്രഖ്യാപിച്ചിട്ടുള്ളതെന്ന് കാനത്തില്‍ ജമീല എം.എല്‍.എയുടെ ഓഫീസ് അറിയിച്ചു. ഇതില്‍ ഹോമിയോ ഹോസ്പിറ്റല്‍- അണേല റോഡ് എല്‍.എസ്.ജി.ഡി വിഭാഗത്തിന് കീഴിലും മറ്റു റോഡുകള്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലുമാണ്.

Leave a Reply

Your email address will not be published.

Previous Story

കോടിക്കലിൽ ഫിഷ്ലാൻറിംഗ് സെൻ്റർ യാഥാർത്ഥ്യമാക്കുക: യൂത്ത് ലീഗ് ഏകദിന ഉപവാസം 26 ന്

Next Story

എടക്കുളം മുതുകൂറ്റിൽ ക്ഷേത്രോത്സവo കൊടിയേറി

Latest from Local News

മീനാക്ഷി നോവലിന്റെ നൂറ്റിമുപ്പത്തഞ്ചാമത് വാര്‍ഷികാഘോഷം

കൊയിലാണ്ടി: താന്‍ ജീവിച്ച കാലഘട്ടത്തിന്റെ ചലനങ്ങളും മനുഷ്യബന്ധങ്ങളുടെ മാറ്റങ്ങളും വരച്ചു കാട്ടിയ മഹത്തായ സാഹിത്യ സൃഷ്ടിയാണ് ചെറുവലത്ത് ചാത്തുനായരുടെ മീനാക്ഷിയെന്ന നോവലെന്ന്

മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യ സമാശ്വാസ പദ്ധതി; 3000 രൂപ വീതം വിതരണം തുടങ്ങി

പഞ്ഞമാസങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ കൈത്താങ്ങായി നടപ്പിലാക്കിവരുന്ന സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും വിതരണം ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവായതായി

സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും കിട്ടിയില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്ന് സുമയ്യ

തിരുവനന്തപുരം : ജനറല്‍ ആശുപത്രിയിലെ ശാസ്ത്രക്രിയ പിഴവിനെ തുടര്‍ന്ന് നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ നീക്കാന്‍ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായി പരാതിക്കാരി