നന്തി ബസാർ: ആയിരകണക്കിന് മത്സ്യതൊഴിലാളികളുടെ ആശ്രയ കേന്ദ്രമായ കോടിക്കൽ കടപ്പുറത്ത് ഫിഷ്ലാൻ്റിംഗ് സെൻ്റർ യാഥാർത്ഥ്യമാക്കുക
കേന്ദ്ര-കേരള സർക്കാറുകൾ കോടിക്കൽ കടപ്പുറത്തിനോട് കാണിക്കുന്ന അവഗണനക്കെതിരെ മുസ്ലിംയൂത്ത് ലീഗ് മൂടാടി, തിക്കോടി പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഫെബ്രുവരി 26 ന് രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ കോടിക്കൽ ടൗണിൽ നടത്തുന്ന ഏകദിന ഉപവാസം വിജയിപ്പിക്കാൻ യൂത്ത് ലീഗ് ജനകീയ കൺവൻഷൻ തിരുമാനിച്ചു. മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് പി.കെ മുഹമ്മദലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മൂടാടി പഞ്ചായത്ത് ഒന്നാം വാർഡ് മെംബർ പി.ഇൻഷിദ ഉൽഘാടനം ചെയ്തു. മന്നത്ത് മജീദ്, പി.കെ ഹുസൈൻ ഹാജി, കെ പി കരീം, പി ബഷീർ, വി.കെ അലി, വി.കെ ഇസ്മായിൽ, പി.കെ സുനീത, റഷീദ സമദ് എന്നിവർ സംസാരിച്ചു. തിക്കോടി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് പി.വി ജലീൽ സ്വാഗതവും ഷാനിബ് കോടിക്കൽ നന്ദിയും പറഞ്ഞു.
Latest from Local News
കൊയിലാണ്ടി ഏഴു കുടിക്കൽ ബിച്ചിൽ അജ്ഞത മൃതദേഹം കണ്ടെത്തി. കൊയിലാണ്ടിയിൽ നിന്ന് പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി UpDating…..
കൊയിലാണ്ടി: മുസ്ലിം ലീഗ് 43 സിവിൽ സ്റ്റേഷൻ വാർഡ് സെക്രട്ടറി കൊല്ലം അരയൻ കാവ് റോഡിൽ അൽ അലിഫ് ( സാജിത
കൊയിലാണ്ടി: താന്‍ ജീവിച്ച കാലഘട്ടത്തിന്റെ ചലനങ്ങളും മനുഷ്യബന്ധങ്ങളുടെ മാറ്റങ്ങളും വരച്ചു കാട്ടിയ മഹത്തായ സാഹിത്യ സൃഷ്ടിയാണ് ചെറുവലത്ത് ചാത്തുനായരുടെ മീനാക്ഷിയെന്ന നോവലെന്ന്
പഞ്ഞമാസങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ കൈത്താങ്ങായി നടപ്പിലാക്കിവരുന്ന സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും വിതരണം ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവായതായി
തിരുവനന്തപുരം : ജനറല്‍ ആശുപത്രിയിലെ ശാസ്ത്രക്രിയ പിഴവിനെ തുടര്‍ന്ന് നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ നീക്കാന്‍ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായി പരാതിക്കാരി