കേരള സർവീസ് പെന്ഷനേഴ്സ് യൂണിയൻ 33ാം-മത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള മേലടി ബ്ലോക്ക് സമ്മേളനം കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹൈസ്കൂളിൽ വെച്ചു നടക്കുകയാണ്. സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള സ്വാഗത സംഘം രൂപീകരണയോഗം സ്കൂൾ ഹാളിൽ വെച്ച് നടന്നു. യോഗത്തിൽ കെഎസ് എസ് പി യു ബ്ലോക്ക് സെക്രട്ടറി എ എം കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് കെ ശശിധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം വി പി നാണു മാസ്റ്റർ സമ്മേളന പരിപാടികൾ വിശദീകരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ അഖിലേഷ് ചന്ദ്ര, മാനേജർ പി കുഞ്ഞാമു, എം ടി ഗോപാലൻ, സി പി സദക്കത്തുള്ള, എൻ പി റഹീം, എം ടി ചന്ദ്രൻ എന്നിവർ ആശംസ പ്രസംഗം നടത്തി. കെ ശശാങ്കൻ നന്ദി പറഞ്ഞു. നഗരസഭ കൗൺസിലർ അഷ്‌റഫ് കോട്ടക്കൽ രക്ഷധികാരിയായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗത സംഘം ഭാരവാഹികളായി എ എം കുഞ്ഞിരാമൻ (കൺവീനർ ), കെ ശശിധരൻ മാസ്റ്റർ (ചെയർമാൻ ), എൻ കെ ബാലകൃഷ്ണൻ (ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.
Latest from Local News
കീഴരിയൂർ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധനയങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൻ്റെ ഭാഗമായി കെ.പി.സി.സി ആഹ്വാനം ചെയ്ത വാർഡ്തല ഗൃഹ സമ്പർക്ക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം
ഓണത്തിന് പൂക്കളുടെ വിസ്മയലോകം ഒരുക്കി, കണ്‍നിറയെ പൂക്കാഴ്ചകളുമായി കോഴിക്കോട് ബേപ്പൂർ ബീച്ചിൽ സെപ്റ്റംബർ ഒന്ന് മുതൽ ഫ്ലവർ ഷോ. സെപ്റ്റംബര്‍ ഒന്ന്
സ്റ്റേറ്റ് ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കായി സ്റ്റേറ്റ് എക്സിക്യൂട്ടീവ് ക്യാമ്പ് പുറക്കാട് നടന്നു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി
പേരാമ്പ്ര : സമഗ്ര ശിക്ഷ കേരള, കോഴിക്കോട്- പേരാമ്പ്ര ബി.ആർ.സിയുടെ നേതൃത്വത്തിൽ ബി.ആർ.സി പരിധിയിലെ ചലന പരിമിതികൾ നേരിടുന്ന കുട്ടികൾക്കായി ഓർത്തോ
ശ്രീ മുചുകുന്ന് കോട്ടകോവിലകം ക്ഷേത്രത്തിലെ 2025 മുതൽ മൂന്ന് വർഷക്കാലത്തേക്കുള്ള ട്രസ്റ്റിബോർഡിലേക്ക് ഉള്ള തെരഞ്ഞെടുപ്പ് ദേവസ്വം മാനേജർ വയങ്ങോട്ട് സോമശേഖരൻ നേതൃത്വത്തിൽ