കൊയിലാണ്ടി : കൊയിലാണ്ടി സബ് ട്രഷറിയുടെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഫെബ്രുവരി 08 ന് ആരംഭിക്കും. കൊയിലാണ്ടി കോടതിവളപ്പില്‍ പഴയ ട്രഷറി കെട്ടിടത്തിന്‍റെ സ്ഥാനത്താണ് 1.5 കോടി രൂപ ചിലവഴിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. നിലവിലുള്ള കെട്ടിടം പൊളിച്ച് മാറ്റുന്ന പ്രവൃത്തിയാണ് 8 ന് ആരംഭിക്കുന്നത്. ഇന്ന് (06/02/2025) ന് എം.എല്‍.എ വിളിച്ചു ചേര്‍ത്ത യോഗമാണ് പ്രവർത്തി അടിയന്തിരമായി ആരംഭിക്കാന്‍ കരാറുകാരോട് നിര്‍ദ്ദേശിച്ചത്. കൊയിലാണ്ടി കോടതിവളപ്പില്‍ സ്ഥിതി ചെയ്യുന്ന പഴയ കെട്ടിടത്തിന്റെ കാലപ്പഴക്കവും സ്ഥലപരിമിതിയും കാരണം ഇടപാടുകാര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ വന്നപ്പോഴാണ് സര്‍ക്കാര്‍ പുതിയ ട്രഷറി കെട്ടിടം നിര്‍മ്മിക്കാന്‍ 1.5 കോടി രൂപ അനുവദിച്ചത്. അതിന്റെ ഭാഗമായി അരങ്ങാടത്ത് വാടക കെട്ടിടത്തിലാണ് നിലവില്‍ ട്രഷറി പ്രവര്‍ത്തിക്കുന്നത്. ട്രഷറി പ്രവര്‍ത്തനം വാടക കെട്ടിടത്തിന്റെ രണ്ടാം നിലയിലായത് വയോജനങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടപാടുകാര്‍ക്ക് പ്രതിസന്ധി ഉണ്ടാക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് അടിയന്തിരമായി പ്രവർത്തി ആരംഭിക്കാന്‍ എം.എല്‍.എ ഉദ്യോഗസ്ഥരോടും കരാറുകാരോടും നിര്‍ദ്ദേശിച്ചത്. എം.എല്‍.എ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട്, വൈസ് ചെയര്‍മാന്‍ അഡ്വ.കെ സത്യന്‍, ജില്ലാ ട്രഷറി ഓഫീസര്‍, മറ്റ് ഉദ്യോഗസ്ഥര്‍, പ്രവൃത്തി കരാറെടുത്ത എച്ച്.എല്‍.എല്‍ കമ്പനിയുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Latest from Local News
കോഴിക്കോട് : കിഴക്കെ നടക്കാവ് പൂളക്കൽ കൃഷ്ണ വിഹാറില്‍ പി. വിനോദിനി (80) അന്തരിച്ചു. പോലീസ് വകുപ്പില്‍ അഡ്മിനിസ്ട്രറ്റിവ് അസിസ്റ്റന്റായിരുന്നു. ഭർത്താവ്:
ചിങ്ങപുരം: എളമ്പിലാട് നടുവിലയിൽ കെ.സി. ബാലൻ അടിയോടി (77) അന്തരിച്ചു. ഭാര്യ: പത്മിനി അമ്മ. മക്കൾ: ധന്യ. എൻ( സ്മാർട്ട് മീഡിയ
മേപ്പയൂർ: രാജ്യത്തെ പൗരന്മാരുടെ സമ്മതിദാനാവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് അഭിവാദ്യമർപ്പിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ്
കൊയിലാണ്ടി: മേലൂർ ചെട്ടിച്ചിക്കണ്ടി മീത്തൽ സുധ (53) അന്തരിച്ചു. അച്ഛൻ: കുഞ്ഞികൃഷ്ണൻ നായർ. അമ്മ: മാധവിഅമ്മ. സഹോദരങ്ങൾ രാധ, ഗീത, സുമ
കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സി.ഡി എസിൻ്റെ നേതൃത്വത്തിൽ നമ്പ്രത്ത്കരയിൽ ഹരിതം ജെ. എൽജി ഗ്രൂപ്പിൻ്റെ ചെണ്ടുമല്ലിപ്പൂവിളവെടുപ്പ് ഉദ്ഘാടനം നടന്നു. കീഴരിയൂർ ഗ്രാമ