നമ്പ്രത്ത്കര യു.പി സ്കൂളിൽ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി നൂറിന പരിപാടികളിൽ ഒന്നായി കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി വീട്ടിൽ നിന്നും തുടങ്ങാം എന്ന ബോധവൽക്കരണ ക്ലാസ് നടന്നു. പ്രശസ്ത പ്രഭാഷകൻ വി കെ സുരേഷ് ബാബു ക്ലാസിന് നേതൃത്വം നൽകി. ആധുനിക സമൂഹത്തിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെ പറ്റിയും, രക്ഷിതാക്കളുടെ ഇടപെടലുകൾ എങ്ങനെയാവണം എന്നതിനെപ്പറ്റിയുമെല്ലാം അദ്ദേഹം സംസാരിച്ചു. പ്രധാനാധ്യാപിക സുഗന്ധി ടി .പി സ്വാഗതം പറഞ്ഞു, പി.ടി.എ പ്രസിഡൻ്റ് രഞ്ജിത്ത് നിഹാര അധ്യക്ഷനായി. എം പി ടി എ ചെയർപേഴ്സൺ ഉമൈഭാനു, എസ് പി ജി ചെയർമാൻ ഒ കെ സുരേഷ് എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. സ്കൂൾ ജാഗ്രത സമിതി കൺവീനർ സുഹറ ടി ഐ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
Latest from Local News
തിരുവങ്ങൂർ ഹയർ സെക്കൻ്ററി സ്കൂൾ ശതവാർഷിക ആഘോഷം തിരുശതം സമാപനം 2026 ജനുവരി 26, 27 തിയ്യതികളിൽ തിരുവങ്ങൂർ ഹയർ സെക്കൻ്ററി
ചരിത്രാതീത കാലം മുതൽ മനുഷ്യരാശി സ്വരുക്കൂട്ടിയ സ്വപ്നങ്ങൾ മങ്ങിപ്പോയ ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഇന്ത്യയിലുമതേ, കഴിഞ്ഞ നൂറ്റാണ്ടിലാണല്ലോ ഇന്ത്യ എന്ന
മിഥുൻ ഇടത്തിൽ എഴുതിയ എനുമോ എന്ന ഇംഗ്ലീഷ് നോവലിന്റെ പ്രകാശനം ഇന്ന് എം.കെ.രാഘവൻ എം.പി കോഴിക്കോട് കെ. കരുണാകരൻ സ്മാരക മന്ദിരത്തിലെ
പിഷാരികാവ് ക്ഷേത്രത്തിന്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി പുതുതായി നിർമിക്കുന്ന പ്രസാദപുരക്ക് ക്ഷേത്രം മേൽശാന്തി എൻ. നാരായണൻമൂസദ് തറക്കല്ലിട്ടു. നിവേദ്യം, പ്രസാദം എന്നിവ
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചിങ്ങപുരം യൂണിറ്റ് വാർഷിക സമ്മേളനം സി കെ ജി. കാന്റീൻ ഹാളിൽ പ്രസിഡന്റ് രവീന്ദ്രൻ







