നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചു. ചെന്താമരയെ വിയ്യൂർ ജയിലിലേക്ക് മാറ്റി. കൊലപാതകത്തിൽ ഒരു കുറ്റബോധവുമില്ലെന്ന് ചെന്താമര പറഞ്ഞു. തന്റെ കുടുംബത്തെ ഇല്ലാതാക്കിയവരെയാണ് കൊലപ്പെടുത്തിയത്. തൻ്റെ മകളെ വേണ്ട രീതിയിൽ പഠിപ്പിക്കാൻ കഴിഞ്ഞില്ലെന്നും വിടുണ്ടാക്കിയിട്ട് അതിൽ കയറി താമസിക്കാൻ പോലും പറ്റിയില്ലെന്നും ചെന്താമര പറഞ്ഞു. അയൽവാസിയായ പുഷ്‌പയെ കുടി കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി ചെന്താമര മൊഴി നൽകിയിരുന്നു. തൻ്റെ കുടുംബം തകരാൻ പുഷ്‌പയും പ്രധാന കാരണക്കാരിയായിരുന്നു. തനിക്കെതിരെ പോലീസിൽ നിരന്തരം പരാതി നൽകിയതിലും പുഷ്‌പക്ക് പങ്കുണ്ട്. പുഷ്‌പയെ കൊല്ലാതെ വിട്ടതിൽ മാത്രമാണ് നിരാശയുള്ളത്. ഇനി ജയിലിൽ നിന്ന് പുറത്തിറങ്ങാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ പുഷ്‌പ രക്ഷപ്പെട്ടെന്നും ചെന്താമര പോലീസിനോട് പറഞ്ഞിരുന്നു.
Latest from Main News
ദീർഘദൂര യാത്രക്കാർക്ക് സുഗമമായ സഞ്ചാരം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് ലഗേജുകൾക്ക് നിയന്ത്രണം കൊണ്ടുവരാൻ റെയിൽവെ ആലോചിക്കുന്നത്. വിമാനത്തിലേതിന് സമാനമായി ട്രെയിനിൽ സൗജന്യമായി കൊണ്ടുപോകാവുന്ന
കേരള സർക്കാർ രൂപം നൽകിയ വയോജന കമ്മീഷനെക്കുറിച്ചും, അത് കേരളത്തിലെ മുതിർന്ന പൗരന്മാരെ സംബന്ധിച്ചേടത്തോളം എത്രമാത്രം പ്രാധാന്യം ഉള്ളതും, പ്രായോഗികവുമാകുന്നതുമാണ് എന്നീ
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം; ചേളാരി സ്വദേശിയായ പതിനൊന്നുകാരിക്ക് രോഗം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുകാരി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
മുസ്ലിംലീഗിൻ്റെ മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായ വീടുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും. നിർമ്മാണത്തിന്റെ ഭാഗമായി കരാറുകാരെ നിയമിച്ചു. നിർമ്മാൺ കൺസ്ട്രക്ഷൻസ്, മലബാർ
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഇനി മുതൽ മുതിർന്ന പൗരന്മാർക്ക് പ്രത്യേക ഒ.പി കൗണ്ടർ. സെപ്റ്റംബർ ഒന്ന് മുതലാണ് ഇത് നിലവിൽ വരിക.