കൊയിലാണ്ടി നഗരസഭയിലെ എളയടത്ത് മുക്ക്-അണേല റോഡിലൂടെയുളള യാത്ര അതികഠിനം. ശുദ്ധ ജല വിതരണ പദ്ധതിക്കായി കുഴിച്ചു മറിച്ചതോടെ റോഡാകെ കുണ്ടും കുഴിയുമായി കിടക്കുകയാണ്. എളയടത്ത് മുക്കില്‍ നിന്നുള്ള കുത്തനെയുളള കയറ്റം കയറാന്‍ വലിയ പ്രയാസമാണ്. ഇവിടെ റോഡിന്റെ ഇരു ഭാഗത്തും ചാലുകള്‍ ഉള്ളത് കാരണം വാഹനങ്ങള്‍ക്ക് വശം കൊടുക്കാന്‍ പോലും സാധിക്കുന്നില്ല. ഇരുചക്രവാഹന യാത്രക്കാരാണ് ഏറെയും ഇവിടെ അപകടത്തില്‍പ്പെടുന്നത്. വീട്ടിലേക്കുള്ള വെളളത്തിന്റെ കണക്ഷന്‍ കൂടി നല്‍കിയാലെ റോഡ് ഗതാഗത യോഗ്യമാക്കാനുള്ള നടപടി തുടങ്ങുകയുള്ളുവെന്നാണ് അധികൃതര്‍ പറയുന്നത്. മഴക്കാലത്തിന് മുമ്പെങ്കിലും റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
