കാപ്പാട് ഗവ: മാപ്പിള യു.പി സ്ക്കൂൾ വാർഷിക ആഘോഷം സമാപിച്ചു

ചേമഞ്ചേരി: കാപ്പാട് ഗവ: മാപ്പിള യു.പി സ്കൂളിൻ്റെ 125ാമത് വാർഷികാഘോഷം സമാപിച്ചു. സാംസ്കാരിക സമ്മേളനം കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷയായി. എo.സി. മമ്മദ് കോയ, മാട്ടുമ്മൽ കൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പൂർവ്വ അധ്യാപക വിദ്യാർഥി സംഗമം മുൻ മന്ത്രി പി.കെ.കെ. ബാവ ഉദ്ഘാടനം ചെയ്തു. അങ്കണവാടി, നഴ്സറി കലോത്സവം വാർഡ് മെമ്പർ വി. ഷെരീഫ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ രക്ഷിതാക്കൾ എന്നിവരുടെ കലാപരിപാടികൾ നടന്നു. തുടർന്ന് നാസർ കാപ്പാട് രചനയും, സംവിധാനവും നിർവഹിച്ച ശാപമോക്ഷം നാടകം അരങ്ങേറി.

Leave a Reply

Your email address will not be published.